ആക്ഷൻ ചിത്രം കാലം പറഞ്ഞ കഥ ഫെബ്രുവരി ആറിന് റിലീസ്

കൊലപാതകങ്ങളും പീഡനങ്ങളും തുടർക്കഥയാവുന്ന കൊച്ചു കേരളത്തിൽ മറന്നുപോകുന്ന ചില കുടുംബ ബന്ധങ്ങളുടെ കഥ പറയുകയാണ് കാലം പറഞ്ഞ കഥ സിറ്റി ട്രാഫിക് എന്ന ചിത്രം . കരുന്നാഗപ്പള്ളി നാടകശാലക്ക് വേണ്ടി കരുന്നാഗപ്പള്ളി കൃഷ്ണൻ കുട്ടി രചന നിർവഹിച്ചു നിർമ്മിക്കുന്ന ചിത്രം പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്നു.

കൈനിറയെ പണം വരുമ്പോൾ ആഡംബര ജീവിതത്തിൽ മതിമറന്ന് ജീവിക്കുന്ന ചില ജന്മങ്ങൾ. പണമില്ലാത്തതിന്റെ പേരിൽ മറ്റുള്ളവരുടെ മുന്നിൽ പ്രതാപം നഷ്ടപ്പെടാതെ ജീവിക്കാൻ മുഖംമൂടി ധരിക്കുന്ന ചിലർ

ആത്മാഭിമാനമാണ് ഇവരുടെ ഏറ്റവും വലിയ സമ്പത്ത്.കുടുംബത്തിന്റെ ആത്മാഭിമാനം കാത്തുസൂക്ഷിക്കാൻ വിദേശത്ത് കടമെടുത്ത് ജീവിക്കുന്ന ഒരു പിതാവിന്റെയും ഭാര്യയുടെയും മക്കളുടെയും കഥയാണ് കാലം പറഞ്ഞ കഥ പറയുന്നത്.

ഒടുവിൽ ജീവിതം ഒരു ദുരന്തം ആയി മാറിയപ്പോൾ നാടിനെ ഞെട്ടിച്ച ആറ് കൊലപാതക പരമ്പരകൾ അരങ്ങേറുന്നു.

റിട്ടയേഡ് അധ്യാപകനും കഴിഞ്ഞ അമ്പത്തൊമ്പത് വർഷമായി കൊല്ലം അശ്വതി ഭാവന എന്ന നാടകസമിതി നടത്തുന്ന കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയാണ് ഈ സിനിമയുടെ ചുക്കാൻ പിടിക്കുന്നത്. ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നതും ഇദ്ദേഹം തന്നെ. നാടിനെ ഞെട്ടിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലപാതകമാണ് ഇങ്ങനെയൊരു കഥയ്ക്ക് രൂപം നൽകാൻ കാരണമായത് എന്ന് സംവിധായകൻ പറഞ്ഞു.കേരളം മുഴുവൻ ചർച്ച ചെയ്ത ഈ സംഭവം പ്രേഷകർ സ്വീകരിക്കും എന്ന വിശ്വാസത്തിലാണ് അണിയറക്കാർ.

പുലിമുരുകനിലെമോഹൻലാലിന്റെ ചെറുപ്പകാലം ചെയ്ത അജാസ് ആണ്ചിത്രത്തിലെ നായകൻ.

Related Articles
Next Story