റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിട്ടിട്ടും മുടക്ക് മുതൽ പോലും കിട്ടാതെ പ്രഭാസ് ചിത്രം രാജാസാബ്

റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിട്ടിട്ടും 200 കോടി പോലും നേടാനാകാതെ പാടുപെടുകയാണ് രാജാസാബ്

തെലുങ്ക് സിനിമാചരിത്രത്തിലെ ഏറ്റവും വലിയ നഷ്ടത്തിലേക്ക് കുതിക്കുകയാണ് പ്രഭാസ് നായകനായ രാജാസാബ്. സംക്രാന്തിക്ക് റിലീസായ ചിത്രം ആദ്യ ആഴ്ചക്ക് പിന്നാലെ പലയിടത്തും വാഷൗട്ടായിരിക്കുകയാണ്. വന്‍ ബജറ്റിലൊരുങ്ങിയ ചിത്രം മുടക്കുമുതല്‍ പോലും തിരിച്ചുകിട്ടാതെ തിയേറ്റര്‍ വിടുമെന്നാണ് കണക്കുകൂട്ടല്‍. റിലീസ് ചെയ്ത് രണ്ടാഴ്ച പിന്നിട്ടിട്ടും 200 കോടി പോലും നേടാനാകാതെ പാടുപെടുകയാണ് രാജാസാബ്.തെലുങ്കിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസായ പീപ്പിള്‍ മീഡിയ ഫാക്ടറിയാണ് രാജാസാബിന്റെ നിര്‍മാതാക്കള്‍. സിനിമാനിര്‍മാണത്തിനൊപ്പം ആന്ധ്ര/ തെലങ്കാന എന്നിവിടങ്ങളിലെ മുന്‍നിര വിതരണക്കാരും കൂടിയാണ് പീപ്പിള്‍ മീഡിയ ഫാക്ടറി. പ്രഭാസ് നായകനായ ആദിപുരുഷ് ആന്ധ്ര/ തെലങ്കാന എന്നിവിടങ്ങളില്‍ വിതരണത്തിനെത്തിച്ചത് മീഡിയ ഫാക്ടറിയായിരുന്നു.പ്രഭാസിന്റെ കരിയറിലെ ഏറ്റവും വലിയ ട്രോള്‍ മെറ്റീരിയലായി മാറിയ ആദിപുരുഷ് വിതരണക്കാര്‍ക്ക് വലിയ നഷ്ടമാണ് വരുത്തിവെച്ചത്. 170 കോടിക്ക് റൈറ്റ്‌സ് സ്വന്തമാക്കിയെങ്കിലും 120 കോടി മാത്രമാണ് ആന്ധ്രയില്‍ നിന്ന് ആദിപുരുഷ് നേടിയത്. ഈ നഷ്ടം മറികടക്കാനാണ് വിതരണക്കാര്‍ പ്രഭാസിനെ നായകനാക്കി മറ്റൊരു ചിത്രം നിര്‍മിച്ചത്.എന്നാല്‍ ആദ്യത്തേതിനെക്കാള്‍ വലിയ നഷ്ടമാണ് ഇതിലൂടെ മീഡിയ ഫാക്ടറിക്ക് നേരിടേണ്ടി വന്നത്. നിര്‍മാതാക്കള്‍ക്കൊപ്പം മൈത്രി മൂവി മേക്കേഴ്‌സും കൂടി ചേര്‍ന്നാണ് ആന്ധ്ര/ തെലങ്കാന എന്നിവിടങ്ങളില്‍ രാജാസാബ് എത്തിച്ചത്. 180 കോടിയാണ് APTG റൈറ്റ്‌സ്. വലിയ നഷ്ടമാണ് രാജാസാബ് ഇതിലൂടെ വരുത്തിവെച്ചതെന്നാണ് റിപ്പോര്‍ട്ട്.രാജാസാബിന്റെ നഷ്ടം സ്പിരിറ്റിലൂടെ തീര്‍ക്കാമെന്നാണ് നിര്‍മാതാക്കളുടെ കണക്കുകൂട്ടല്

Related Articles
Next Story