പദ്മശ്രീ സരോജ് കുമാർ കോപ്പിയടിച്ചു ഹിന്ദിയിൽ പടം ചെയ്ത് ഹിറ്റടിച്ചു ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ

ആര്യൻ ഖാൻ സംവിധാനം ചെയ്ത ബാടാഷ് ഓഫ് ഹോളിവുഡ് എന്ന ചിത്രത്തിന്റെ കഥ മലയാള ചിത്രം പദ്മശ്രീ സരോജ് കുമാർ ആയി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ആരാധകർ

ആരുടെയും സഹായമില്ലാതെ സ്വന്തം കഴിവ് കൊണ്ട് ഇന്‍ഡസ്ട്രിയിലേക്ക് വരുന്ന ഒരു യുവനടന്‍. അയാളുടെ വളര്‍ച്ചയില്‍ അസൂയ വന്ന മെഗാസ്റ്റാര്‍ യുവനടനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും പിന്നീട് അത് വലിയ സംഘര്‍ഷത്തിലേക്ക് എത്തുകയും ചെയ്യുന്നു. എന്നാല്‍ ക്ലൈമാക്‌സില്‍ മെഗാസ്റ്റാറിന് മറ്റൊരു സ്ത്രീയില്‍ ജനിച്ചയാളാണ് യുവനടനെന്ന് തിരിച്ചറിയുന്നിടത്ത് കഥ അവസാനിക്കുന്നു.ബാ***ഡ്‌സ് ഓഫ് ബോളിവുഡിന്റെ പ്രധാന തീം ഇതാണ്. എന്നാല്‍ ഇതേ കഥ തന്നെയാണ് 2012ല്‍ പുറത്തിറങ്ങിയ പദ്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന സിനിമയുടെ കഥയുമെന്ന് പലരും ചൂണ്ടിക്കാണിക്കുന്നു. നൈസായി അടിച്ചുമാറ്റിയതാണോ എന്നാണ് കമന്റ് ബോക്‌സില്‍ പലരും ചോദിക്കുന്നത്. ഇതുപോലെ കഥയില്‍ സാമ്യതയുള്ള മറ്റ് സിനിമകളെക്കുറിച്ചും കമന്റ് ബോക്‌സില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

Related Articles
Next Story