ഹിറ്റ് അടിക്കാൻ വീണ്ടും നിവിൻ പോളി .ബേബി ഗേൾ നാളെ റിലീസ് ചെയ്യും

ബോമ്പി സഞ്ജയ്‌ കൂട്ടു കെട്ടിൽ ഒരുങ്ങുന്ന സിനിമ സംവിധാനം ചെയ്യുന്നത് ഗരുഡൻ എന്ന ഹിറ്റ് ചിത്രം ഒരുക്കിയ അരുൺ വർമ്മയാണ്

നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം 'ബേബി ഗേൾ' നാളെ ജനുവരി 23 നു റിലീസ് ചെയ്യും. യാഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ബോബി-സഞ്ജയ് ടീം തിരക്കഥയെഴുതി 'ഗരുഡൻ' എന്ന സൂപ്പർഹിറ്റ് ചിത്രമൊരുക്കിയ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രം മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മിക്കുന്നത്. സനൽ മാത്യു എന്ന ഹോസ്പിറ്റൽ അറ്റൻഡന്റ് കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്.

റൊമാന്റിക്-കോമഡി കഥാപാത്രങ്ങൾ മുതൽ ഗൗരവമേറിയ വേഷങ്ങൾ വരെ അനായാസം കൈകാര്യം ചെയ്യുന്ന നടനെന്ന നിലയിൽ നിവിൻ പോളിയുടെ അടുത്ത റിലീസിനായി പ്രേക്ഷകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. യഥാർത്ഥ സംഭവകഥകളെ ചലച്ചിത്രമാക്കുന്നതിൽ പ്രാവീണ്യം തെളിയിച്ച ബോബി-സഞ്ജയ് ടീം മാജിക് ഫ്രെയിംസിനായി തിരക്കഥയൊരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. മാസ് ആക്ഷൻ ചിത്രമായ 'ഗരുഡനു' ശേഷം ഒരു യാഥാർത്ഥ കഥയിലേക്ക് കടക്കുകയാണ് സംവിധായകൻ അരുൺ വർമ്മ.



Related Articles
Next Story