മമ്മുട്ടി ചിത്രത്തിൽ നിന്നും ഖാലിദ് റഹ്മാനെ ഒഴിവാക്കി
മമ്മുട്ടിയെ നായകനാക്കി ക്യൂബ്സ് എന്റെർറ്റൈൻമെന്റ് നിർമ്മിക്കുന്ന ചിത്രം ആദ്യം സംവിധാനം ചെയ്യാൻ ഇരുന്നത് ഖാലിദ് ആയിരുന്നു

മമ്മുട്ടിയെ നായകനാക്കി ക്യൂബ്സ് എന്റർടൈൻമെന്റ് നിർമ്മിക്കാൻ ഒരുങ്ങിയിരുന്ന ചിത്രത്തിൽ നിന്നും സംവിധായകൻ ഖാലിദ് റഹ്മാനെ ഒഴിവാക്കി.ആദ്യ ഘട്ടത്തിൽ ചിത്രം ഖാലിദ് സംവിധാനം ചെയ്യും എന്നായിരുന്നു വന്ന റിപ്പോർട്ട്.മമ്മുട്ടിയെ വെച്ച് ഉണ്ട എന്നൊരു പടം ചെയ്ത് ഹിറ്റടിച്ച സംവിധായകൻ ആണ് ഖാലിദ് റഹ്മാൻ ,അനുരാഗ കരിക്കിൻ വെള്ളമാണ് ഖാലിദിന്റെ ആദ്യ സിനിമ .പിന്നീട് ഉണ്ട ,തല്ലുമാല ,ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു.മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുമുണ്ട്.മമ്മുട്ടി ചിത്രം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്നു എന്ന് കേട്ടപ്പോൾ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ ആയിരുന്നു.
ക്യൂബ്സ്ന്റെ ആദ്യ സിനിമ ഉണ്ണി മുകുന്ദൻ നായകനായി എത്തി പാൻ ഇന്ത്യൻ സിനിമയായ് മാറിയ മാർക്കോ ആയിരുന്നു.മാർക്കോക്ക് ശേഷം ആന്റണി വർഗീസ് പെപെ അഭിനയിക്കുന്ന കട്ടാളൻ എന്ന ചിത്രം റിലീസിന് ഒരുങ്ങുമ്പോൾ ആയിരുന്നു.മമ്മുട്ടി ഖാലിദ് റഹ്മാൻ ചിത്രം അനൗൺസ് ചെയ്തത്.ഇപ്പോൾ മമ്മുട്ടി ചിത്രം ഉണ്ടാകും എന്നും സംവിധായകൻ മറ്റൊരാൾ ആകുമെന്നുമാണ് ക്യൂബ്സ് സിനിമാസിന്റെ ഷെരീഫ് പറയുന്നത്.കഴിഞ്ഞ വർഷം ഖാലിദ് റഹ്മാൻ ഒരു ലഹരി കേസിൽ അറസ്റ്റിൽ ആയിരുന്നു.
