സർവ്വം മായക്ക് ശേഷം അഖിൽ സത്യൻ നിവിൻ പോളി ടീം വീണ്ടും ഒന്നിക്കുന്നു

ജനുവരി 30 മുതൽ 'സർവ്വം മായ' ജിയോ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും.

നിവിൻ പോളി നായകനാകുന്ന പുതിയ ചിത്രം അഖിൽ സത്യൻ സംവിധാനം ചെയ്യും. നിവിൻ പോളി പ്രധാന വേഷത്തിലെത്തിയ 'സർവ്വം മായ' ആഗോള ബോക്സ് ഓഫീസിൽ 150 കോടി രൂപ നേട്ടത്തിലേക്ക് അടുക്കുന്നതിനിടെയാണ് ഈ പ്രഖ്യാപനം. മുപ്പതുകളിൽ കടന്ന ഒരാളുടെ പ്രണയവും ഹാസ്യവുമാണ് പുതിയ ചിത്രത്തിൻ്റെ പ്രമേയമെന്ന് സംവിധായകൻ അഖിൽ സത്യൻ വ്യക്തമാക്കി.

'യേ ജവാനി ഹേ ദീവാനി' പോലുള്ള ബോളിവുഡ് റൊമാന്റിക് കോമഡി ചിത്രങ്ങളുടെ മാതൃകയിലായിരിക്കും ഈ സിനിമ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അജു വർഗീസ്, അൽത്താഫ് സലിം എന്നിവർ നിർണായക വേഷങ്ങളിൽ എത്തുന്നുണ്ട്. നടി ഉർവശിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും.

അതേസമയം, റിലീസ് ചെയ്ത് 27-ാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് 'സർവ്വം മായ' 150 കോടി ക്ലബിലേക്ക് അടുക്കുന്നത്. അജു വർഗീസ്, റിയ ഷിബു, പ്രീതി മുകുന്ദൻ, ജനാർദ്ദനൻ, വിനീത്, രഘുനാഥ് പലേരി, മധു വാര്യർ, മേതിൽ ദേവിക, പ്രിയ വാര്യർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ജനുവരി 30 മുതൽ 'സർവ്വം മായ' ജിയോ ഹോട്ട്‌സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കും.

Related Articles
Next Story