ജോജു ജോർജ് ചിത്രം അജ സുന്ദരി,

റൈഫിൾ ക്ലബ്, ലൗലി എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിഖ് അബു കാമറ ചലിപ്പിക്കുന്നു എന്നതും ഈ ചിത്രത്തിന് ആകാംക്ഷ നൽകുന്നു .

ആഷിഖ് അബുവിന്റെ ഒപിഎം സിനിമാസ് നിർമ്മിക്കുന്ന മനു ആന്റണി ചിത്രം 'അജ:സുന്ദരി' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ജോജു ജോർജ് നായകനായി എത്തുന്ന ചിത്രത്തിൽ നായികാവേഷം ചെയ്യുന്നത് ലിജോ മോൾ ആണ്. മനു ആന്റണി രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രശാന്ത് മുരളി, ആർജെ വിജിത എന്നിവരും മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. സൂപ്പർ വിജയം നേടിയ റൈഫിൾ ക്ലബിന് ശേഷം ഒപിഎം സിനിമാസ് നിർമ്മിക്കുന്ന ചിത്രമാണിത്.ഗീതാർഥ എ ആർ ആണ് ചിത്രത്തിന്റെ സഹരചയിതാവ്. സഹനിർമ്മാണം- ജെയ്സൺ ഫ്രാൻസിസ്. ഇരട്ട, പണി എന്നീ ചിത്രങ്ങളുടെ എഡിറ്റർ ആയി ശ്രദ്ധ നേടിയ മനു ആന്റണി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് അജ:സുന്ദരി. പ്രധാന കഥാപാത്രങ്ങൾക്കൊപ്പം ഒരു ആടും ചിത്രത്തിന്റെ കഥാഗതിയിൽ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട് എന്ന സൂചനയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററും ചിത്രത്തിന്റെ ടൈറ്റിലും സമ്മാനിക്കുന്നത്.സുന്ദരിയെ കാണ്മാനില്ല" എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടിരിക്കുന്നത്. ഒരു ആടിനെ ചാക്കിലാക്കി ബസിൽ ഇരിക്കുന്ന ജോജു ജോർജ് കഥാപാത്രത്തെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ആഷിഖ് അബു ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഡ്രംയുഗ. സംവിധായകൻ മനു ആന്റണി തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. ചിത്രത്തിന്റെ താരനിര ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വരും.

റൈഫിൾ ക്ലബ്, ലൗലി എന്നീ ചിത്രങ്ങൾക്ക് ശേഷം ആഷിഖ് അബു കാമറ ചലിപ്പിക്കുന്നു എന്നതും ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. മഞ്ഞുമ്മൽ ബോയ്സ്, റൈഫിൾ ക്ലബ് എന്നിവക്ക് ശേഷം അജയൻ ചാലിശ്ശേരി പ്രൊഡക്ഷൻ ഡിസൈനർ ആയെത്തുന്ന ചിത്രത്തിന് പിന്നിൽ, ഗംഭീര സാങ്കേതിക സംഘമാണ് അണിനിരക്കുന്നത്.

Related Articles
Next Story