പദ്മഭൂഷൺ ലഭിച്ച സന്തോഷം പങ്കുവെച്ച് നടൻ മമ്മൂട്ടി.

പദ്മഭൂഷൺ പ്രഖ്യാപിച്ചതിന് പിന്നാലെ മാതൃഭൂമി അക്ഷരോത്സവത്തിന്റെ ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്യുന്നതിനിടെയായിരുന്നു മമ്മൂട്ടിയുടെ ആദ്യ പ്രതികരണം.സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം

പദ്മഭൂഷൺ ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് നടൻ മമ്മൂട്ടി. രാജ്യം ആദരിക്കുക എന്നതിനേക്കാൾ വലിയൊരു ആദരമില്ലെന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും മമ്മൂട്ടി വ്യക്തമാക്കി. പദ്മഭൂഷൺ പ്രഖ്യാപിച്ചതിന് പിന്നാലെ മാതൃഭൂമി അക്ഷരോത്സവത്തിന്റെ ഫെസ്റ്റിവൽ ബുക്ക് പ്രകാശനം ചെയ്യുന്നതിനിടെയായിരുന്നു മമ്മൂട്ടിയുടെ ആദ്യ പ്രതികരണം.സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കാനാണ് മമ്മൂട്ടി തിരുവനന്തപുരത്തെത്തിയത്. മമ്മൂട്ടിയെ കൂടാതെ വെള്ളാപ്പള്ളി നടേശനും പദ്മഭൂഷൺ ലഭിച്ചിട്ടുണ്ട്. അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദൻ, ജസ്റ്റിസ് കെ.ടി. തോമസ്, ജന്മഭൂമി സ്ഥാപക പത്രാധിപർ പി. നാരായണൻ എന്നിവരാണ് പദ്മവിഭൂഷൺ നേടിയ മലയാളികൾ.

Related Articles
Next Story