പർദ്ദ ധരിക്കുന്ന ഉറുദു മുസ്ലീം സമുദായക്കാരാണ് ഞങ്ങൾ എന്ന് സീരിയൽ താരം സജിത ബേട്ടി
നിസ്കാരം മുടക്കില്ല, തല മറച്ചേ പുറത്തിറങ്ങൂ , മേക്കപ്പ് ഇടില്ല

ബാലതാരമായി വന്ന്, മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും വേറിട്ട കഥാപാത്രങ്ങളിലൂടെ തിളങ്ങി, താര പദവി സ്വന്തമാക്കിയ അഭിനേത്രിയാണ് സജിത ബേട്ടി . സിനിമയിലായാലും സീരിയലിലായാലും തന്റെതായ ഒരു കയ്യൊപ്പ് ചാർത്താൻ സജിതയ്‌ക്കായി.
വിവാഹശേഷം ഗ്ലാമർ ജീവിതം വിട്ട് സജിത ട്രഡീഷണൽ ആയി എന്ന തരത്തിലാണ് ചർച്ചകൾ. എന്നാൽ ഈ ചോദ്യത്തിനുള്ള മറുപടി സജിത നൽകുന്നു . ‘ ഗ്ലാമർ വേഷങ്ങളിൽ നിന്നും പെട്ടെന്ന് ഞാൻ ട്രഡീഷണൽ ആയതല്ല.
പണ്ട് മുതൽക്ക് തന്നെ പർദ്ദ ധരിക്കുന്ന ആളാണ്. ഉറുദു മുസ്ലീം സമുദായക്കാരാണ് ഞങ്ങൾ. അതുകൊണ്ട് തന്നെ പരമ്പരാഗതമായ ആചാരങ്ങളിൽ വിശ്വസിച്ച് പോരുന്നു. നിസ്‌കാരം കറക്ടായി ഫോളോ ചെയ്യും. തല മറച്ചേ പുറത്തിറങ്ങൂ.മേക്കപ്പ് ഇടില്ല. ഇപ്പോഴും അതങ്ങനെ തുടര്‍ന്ന് കൊണ്ട് പോകുന്നു. എന്ന് കരുതി സിനിമയിലോ സീരിയലുകളിലോ എത്തുമ്പോഴും അങ്ങിനെയുള്ള വസ്ത്രങ്ങൾ മാത്രമെ ധരിക്കൂ എന്ന വാശിയൊന്നും എനിക്ക് ഉണ്ടായിരുന്നില്ല.
പക്ഷെ ഇനി കഥാപാത്രങ്ങള്‍ക്ക് അനുസരിച്ച് ഗ്ലാമര്‍ വേഷങ്ങള്‍ ഒഴികെയുള്ള എന്തും ഞാന്‍ ചെയ്യും. അങ്ങനെ ഉണ്ടാവാന്‍ ഭര്‍ത്താവ് ഷമാസിക്ക സമ്മതിക്കുകയുമില്ല. പല സാഹചര്യങ്ങള്‍ കൊണ്ടുമാണ് അഭിനയത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നത് എന്നാണ് ഒരിക്കൽ സജിത പറഞ്ഞത്. വർഷങ്ങളുടെ ഇടവേളയ്‌ക്കുശേഷം സീരിയലിലൂടെയാണ് നടി അഭിനയത്തിലേക്ക് തിരികെ വന്നത്.
