വിവാദങ്ങൾ അവസാനിപ്പിക്കാതെ നടൻ ഹരീഷ് കണാരനും, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും

ബാദുഷ ഹരീഷ് കണാരനിൽ നിന്നും 20 ലക്ഷം രൂപ കടം വാങ്ങിരുന്നു. പിന്നീട് ഇയാൾ ഇത് തിരിച്ചു കൊടുത്തില്ല ,പണം തിരികെ ചോദിച്ച ഹരീഷ് കണാരനെ ഇയാൾ സിനിമകളിൽ നിന്നും ഹരീഷ് കണാരനെ ഒഴിവാക്കാൻ ശ്രമിച്ചു എന്നാണ് വിവാദം

ചലച്ചിത്ര നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ തന്നില്‍ നിന്ന് കടം വാങ്ങിയ 20 ലക്ഷം രൂപ തിരിച്ചു നല്‍കിയില്ലെന്ന നടന്‍ ഹരീഷ് കണാരന്‍റെ ആരോപണം വിവാദം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രതികരണവുമായി ബാദുഷ വാര്‍ത്താ സമ്മേളനം നടത്തിയത്. ഇപ്പോഴിതാ കൂടുതല്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. വാര്‍ത്താ സമ്മേളനത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടെന്ന് ബാദുഷ പറയുന്നു.ഞാൻ ഹരീഷിൽ നിന്നും കടമായി വാങ്ങിയിട്ടില്ല ൧൦ ലക്ഷം വിവിധ ആവശ്യങ്ങൾക്കായി എനിക്ക് തന്നിരുന്നു.അതിന്റെ സ്റ്റേറ്റ്മെന്റ് എന്റെ കയ്യിൽ ഉണ്ട് പക്ഷേ അത് ചില ചാരിറ്റി ആവശ്യങ്ങൾക്കായി അദ്ദേഹം തന്നത് ആണ്.അത് തിരിച്ചു കൊടുക്കാൻ ഞാൻ തയ്യാറാണ്.എന്നാൽ ഞാൻ അയാൾക്ക് വേണ്ടി ജോലി ചെയ്തതിന്റെ പൈസ അയാൾ ഇതുവരെ എനിക്ക് തന്നിട്ടില്ല.ധർമ്മജനും മറ്റും എനിക്ക് കടം തന്ന പൈസ ചോദിച്ചിട്ടില്ല.എന്റെ അവസ്ഥ അവർക്ക് അറിയാം.ഹരീഷിനു പടം ഇല്ലാത്തത് അയാൾ കള്ള് കുടിച്ചു സെറ്റിൽ പ്രശ്നം ഉണ്ടാക്കുന്നത് കൊണ്ടാണ് എന്നായിരുന്നു ബാദുഷ പറഞ്ഞത്.

നിർമാതാവ് ബാദുഷ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് ഹരീഷ് കണാരൻ. വിഷയത്തിൽ ബാദുഷയുടെ കുടുംബത്തെ വലിച്ചഴയ്ക്കരുതെന്ന് ഹരീഷ് പറഞ്ഞു. പണം വാങ്ങിയ ഘട്ടത്തിലും തിരിച്ചു ചോദിക്കുന്ന ഘട്ടത്തിലും ശമ്പളമായി കരുതണമെന്ന് ബാദുഷ പറഞ്ഞിട്ടില്ലെന്ന് ഹരീഷ് വ്യക്തമാക്കി. വീടു പണി നടക്കുന്ന സമയത്ത് സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോഴാണ് പണം തിരികെ ചോദിച്ചത്. ഇതിന് ശേഷമാണ് ‘എആർഎമ്മി’ലെ (അജയന്റെ രണ്ടാം മോഷണം) അവസരം നഷ്ടമായത്. ‘എആർഎമ്മി’ന്റെ ശമ്പളം സംബന്ധിച്ച് യാതൊരു ചർച്ചയും ബാദുഷയുമായി ഉണ്ടായിട്ടില്ലെന്നും ഹരീഷ് കണാരൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.

‘‘ഞാനും ബാദുഷയും തമ്മിലുള്ള ഇടപാടിലേക്ക് ആരും അദ്ദേഹത്തിന്റെ കുടുംബത്തെ വലിച്ചിഴയ്ക്കരുത്. അത് ക്രൂരതയാണ്. അതൊരിക്കലും ഉണ്ടാകാൻ പാടില്ലാത്തതാണ്.

എന്നിൽ നിന്നും പണം കടം വാങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. ബാങ്ക് സ്റ്റേറ്റ്മെന്റുകൾ ഞാനും എടുത്ത് വച്ചിട്ടുണ്ട്. എനിക്കുവേണ്ടി 72 സിനിമകളിൽ ജോലി ചെയ്തു എന്നാണ് അദ്ദേഹം പറയുന്നത്. അത്രയും സിനിമ െചയ്തിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അത് പരിശോധിക്കണം.പ്രൊഡക്‌ഷൻ കൺട്രോളർക്ക് പ്രൊഡ്യൂസറാണല്ലോ ശമ്പളം നൽകുക. പ്രൊഡക്‌ഷൻ കൺട്രോളർക്കും അസിസ്റ്റന്റുമാർക്കുള്ള ശമ്പളവും കൂട്ടിയാണ് സിനിമ കമ്മിറ്റ് ചെയ്യുക എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കമ്മിറ്റ് ചെയ്തു കഴിഞ്ഞാൽ ശമ്പളം നിർമാതാവാണ് കൊടുക്കുക.

പണം കൊടുക്കുന്ന സമയത്തോ തിരിച്ചു ചോദിച്ച സമയത്തോ തന്റെ ശമ്പളമായി ഇത് കൂട്ടണമെന്ന് ബാദുഷ പറ‍ഞ്ഞിട്ടില്ല. ഞാൻ അങ്ങനെ കരുതിക്കോളും എന്നാണ് അദ്ദേഹം പറയുന്നത്. ‘എആർഎം’ സിനിമയ്ക്ക് ഡേറ്റ് വേണം എന്ന് എന്നോട് പറയുന്ന സമയത്ത് എന്റെ വീടുപണി നടക്കുകയാണ്. ഈ സമയത്താണ് ഞാൻ പണം തിരിച്ചു ചോദിക്കുന്നത്. ഞാൻ കുടുംബത്തോടെ ഫ്ലാറ്റിൽ കഴിയുകയാണ് അപ്പോൾ. വീടു പണിയിൽ അപ്രതീക്ഷിതമായ ചെലവുകൾ വന്ന് ബുദ്ധിമുട്ടിയപ്പോഴാണ് കാശ് തിരിച്ചു ചോദിക്കുന്നത്.ഞാൻ ഒടുവില്‍ അഭിനയിച്ച ‘മധുരക്കണക്ക്’ എന്ന സിനിമയിൽ ഞാൻ കാരണം പ്രശ്നമുണ്ടായി എന്ന് സംവിധായകൻ പറഞ്ഞതായി ബാദുഷ ഒരു അഭിമുഖത്തിൽ പറയുന്നതു കേട്ടു. മധുരക്കണക്കിന്റെ സംവിധായകനെ ഞാൻ ഇപ്പോൾ വിളിച്ചിരുന്നു. അങ്ങനെയൊരു കാര്യമേ പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്. സിനിമ രണ്ട് മൂന്ന് വർഷം മുൻപ് സാമ്പത്തിക പ്രശ്നം കൊണ്ട് നിർത്തിവയ്ക്കേണ്ടി വന്നിട്ടുണ്ട്. പിന്നീട് ഹരീഷ് പേരടി ചിത്രം ഏറ്റെടുത്ത് പ്രൊഡ്യൂസ് ചെയ്തു. അങ്ങനെയാണ് ഇപ്പോൾ ചിത്രം റിലീസ് ചെയ്യുന്നത്. ഇതിൽ എന്റെ ഭാഗത്തു നിന്നും ഒരു പ്രശ്നവുമുണ്ടായിട്ടില്ല.

ബിജു മേനോന്റെ ചിത്രത്തിലും ഞാൻ പ്രശ്നമുണ്ടാക്കിയതായി ബാദുഷ പറയുന്നുണ്ട്. ബിജുവേട്ടനൊപ്പം ഞാൻ അഭിനയിച്ച ഒരു സിനിമയിലും ബാദുഷ ഉണ്ടായിരുന്നില്ല. ‘കുഞ്ഞിരാമായണ’ത്തിലാണ് ഞാൻ ബിജുവേട്ടനെ പരിചയപ്പെടുന്നത്. രണ്ടാമതായി ‘സാൾട്ട് മാങ്കോ ട്രീ’യിലാണ് ഞങ്ങൾ ഒന്നിച്ച് വർക്ക് ചെയ്യുന്നത്. റോഷൻ ചിറ്റൂരാണ് ആ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ, പിന്നീട് ‘മരുഭൂമിയിലെ ആന’, ‘സ്വർണക്കടുവ’, ‘പടയോട്ടം’, ആനക്കള്ളൻ, ‘രക്ഷാധികാരി ബൈജു ഒപ്പ്’ എന്നീ പടങ്ങളിലൊക്കെ ഞങ്ങൾ ഒന്നിച്ച് അഭിനയിച്ചു. ഇതിലൊന്നും ബാദുഷയല്ല പ്രൊഡക്ഷൻ കൺട്രോളർ. മാത്രമല്ല, ബിജു മേനോനും ഞാൻ ഇപ്പോഴും നല്ല ബന്ധം പുലർത്തുന്നയാളുകളാണ്.ഞാൻ മദ്യപിച്ചു പ്രശ്നമുണ്ടാക്കി, വിളിച്ചാൽ ഫോൺ എടുക്കില്ല എന്നൊക്കെയുള്ള ആരോപണം കണ്ടു. ഞാൻ മദ്യപിക്കുന്നയാളാണ്. സ്ഥിരമായി മദ്യപിക്കുന്നയാളല്ല. ജീവിതത്തിൽ ഇന്നുവരെ സെറ്റിൽ മദ്യപിച്ച് ചെന്നിട്ടില്ല. അങ്ങനെയൊരു പ്രശ്നമുണ്ടായിട്ടുമില്ല. ജീവിതത്തിൽ ഒരിക്കെ മാത്രം ഒരു സ്റ്റേജ് ഷോയിൽ അബദ്ധത്തിൽ മദ്യപിച്ച് കയറിപ്പോയി. മദ്യപിച്ചിട്ടാണ് കയറിയതെന്ന് സ്റ്റേജിൽ വച്ച് പറയുകയും ചെയ്തു. ആദ്യമായും അവസാനമായും അന്നാണ് മദ്യപിച്ചിട്ട് ഒരു സ്റ്റേജിൽ കയറിപ്പോയത്.

Related Articles
Next Story