കടകന് ശേഷം ഒരു ക്യാമ്പസ് ചിത്രവുമായി സജിൽ മമ്പാട്

ക്യാമ്പസ് എൻറർടെയ്നറായി ഒരുക്കുന്ന ചിത്രം ഒരു മുഴുനീള ആക്ഷൻ ചിത്രമായിരിക്കുമെന്ന് പോസ്റ്റർ സൂചിപ്പിക്കുന്നു. മലയാളത്തിലെ യുവ പ്രതിഭകളും സോഷ്യൽ മീഡിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ പ്രമുഖ അഭിനേതാക്കളും അണിനിരക്കുന്നു

Starcast : സാഗർ സൂര്യ, ആദം സാബിക്ക്

Director: സജിൽ മമ്പാട്

( 0 / 5 )

കടകൻ എന്ന സിനിമയ്ക്കു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഡർബി. ചിത്രത്തിലെ ക്യാംപസ് ഗ്യാങ്ങുകളെ പരിചയപ്പെടുത്തുന്ന പുതിയ പോസ്റ്റർ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി പുറത്തിറക്കി. പണി സിനിമയിലൂടെ ശ്രദ്ധേയനായ സാഗർ സൂര്യ, ഓസ്‌ലർ സിനിമയിൽ വില്ലൻ വേഷം കൈകാര്യം ചെയ്ത ശിവരാജ്, ആലപ്പുഴ ജിംഖാനയും തണ്ണീർ മത്തൻ ദിനങ്ങളും ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫ്രാങ്കോ ഫ്രാൻസിസ്, അഞ്ചക്കള്ള കൊക്കാനിലെ പ്രവീൺ എന്നിവർക്കൊപ്പം സോഷ്യൽ മീഡിയ താരങ്ങളായ ഹിഫ്രാസ്, ഫാഹിസ് ബിൻ റിഫാഹി, ഹബീബ് ഷാജഹാൻ, മനൂപ് എലാംബ്ര എന്നിവരും പോസ്റ്ററിൽ അണിനിരക്കുന്നു. ക്യാമ്പസ് എൻറർടെയ്നറായി ഒരുക്കുന്ന ചിത്രം ഒരു മുഴുനീള ആക്ഷൻ ചിത്രമായിരിക്കുമെന്ന് പോസ്റ്റർ സൂചിപ്പിക്കുന്നു. മലയാളത്തിലെ യുവ പ്രതിഭകളും സോഷ്യൽ മീഡിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ പ്രമുഖ അഭിനേതാക്കളും അണിനിരക്കുന്നു.ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് ഡർബിയുടെ നിർമ്മാണം. ആദം സാബിക്ക്, ഹരി ശിവറാം, അൽ അമീൻ, റിഷ് എൻ. കെ, അനു, ജസ്‌നിയ കെ, ജയദീഷ്, ശിവരാജ്, പ്രവീൺ, ആൻ മെർലറ്റ്, സാഗർ സൂര്യ, ഫ്രാങ്കോ ഫ്രാൻസിസ്, ഹിഫ്രാസ്, സുപർണ്ണ എസ്, ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ്മ, ദിവ്യ എം നായർ, സന്തോഷ് കീഴാറ്റൂർ, പ്രദീപ് ബാലൻ, കൊല്ലം ഷാഫി, സിനോജ് വർഗ്ഗീസ്, ആർ.ജെ അന്തു, ഷിക്കു നസീർ, ഹബീബ് ഷാജഹാൻ, ഫാഹിസ് ബിൻ റിഫാഹി, മനൂപ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഡർബി ഇന്നത്തെ യുവത്വത്തിന്റെ തുടിപ്പും പ്രസരിപ്പും പ്രണയം, ആക്ഷൻ, ഇമോഷൻ, ഫൺ എന്നിവ ചേർത്ത് അവതരിപ്പിക്കുന്ന ഒരു കളർഫുൾ കംപ്ലീറ്റ് എൻറർടെയ്നറായാണ് ഒരുക്കുന്നത്. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. സ്ട്രൈറ്റ് ലൈൻ സിനിമാസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണം ചെയ്യുന്നത്.

Related Articles
Next Story