ഏതോ രണ്ടു സിനിമ ഹിറ്റ് ആയതിനു മഞ്ജു വാര്യരെ എന്തിനാണ് ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്നത് എന്ന് സംവിധായകൻ ശാന്തിവിള ദിനേശ്
അപ്പോൾ നിങ്ങൾ പറയും ദിലീപിനെ ഞാൻ അനുകൂലിക്കുന്നതുകൊണ്ടാണ് എതിർക്കുന്നതെന്ന്. ലേഡി സൂപ്പർ സ്‌റ്റാർ എന്നൊക്കെ വിളിക്കണം എങ്കിൽ നേരത്തെ തെലുഗിൽ ഒരു വിജയശാന്തി ഉണ്ടായിരുന്നു. അവർ പോലീസ് യൂണിഫോം ഒക്കെ ഇട്ട് പടങ്ങൾ ചെയ്‌തിരുന്നു. അവരെയൊക്കെ വിളിക്കാം ലേഡി സൂപ്പർസ്‌റ്റാർ എന്ന്

മഞ്ജു വാര്യരെ ലേഡി സൂപ്പർസ്‌റ്റാർ എന്ന് വിളിക്കേണ്ട കാര്യമൊന്നുമില്ലെന്ന് സംവിധായകൻ ശാന്തിവിള ദിനേശ് . ദിലീപിന് ഇനിയും 10 വർഷം കൂടി നായകനായി തുടരാമെന്നും സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ശാന്തിവിള ദിനേശ് പറഞ്ഞു.
ലേഡി സൂപ്പർ സ്‌റ്റാർ എന്നല്ലേ മഞ്ജു വാര്യരെ നിങ്ങൾ പറയുന്നത്. അപ്പോൾ നിങ്ങൾ പറയും ദിലീപിനെ ഞാൻ അനുകൂലിക്കുന്നതുകൊണ്ടാണ് എതിർക്കുന്നതെന്ന്. ലേഡി സൂപ്പർ സ്‌റ്റാർ എന്നൊക്കെ വിളിക്കണം എങ്കിൽ നേരത്തെ തെലുഗിൽ ഒരു വിജയശാന്തി ഉണ്ടായിരുന്നു. അവർ പോലീസ് യൂണിഫോം ഒക്കെ ഇട്ട് പടങ്ങൾ ചെയ്‌തിരുന്നു. അവരെയൊക്കെ വിളിക്കാം ലേഡി സൂപ്പർസ്‌റ്റാർ എന്ന്.
എനിക്കിഷ്‌ടം ഹിന്ദിയിലെ രേഖയെയാണ്, അവർക്ക് എഴുപതോ അതിൽ അധികമോ വയസ് ഉണ്ട് അമിത് ബച്ചന്റെ കാമുകി. അവർ ഇപ്പോഴും ഏതെങ്കിലും ഒരു സ്‌റ്റേജിൽ വരുമ്പോൾ നിങ്ങൾ നോക്കിക്കോളൂ. ഒരു മുപ്പത്തിയഞ്ച് വയസ് പോലും പറയില്ല. ആറാം തമ്പുരാന് മുൻപാണോ അതിന് ശേഷമാണോ കന്മദം എന്ന് എനിക്കറിയില്ല. എന്തായാലും ആറാം തമ്പുരാനും കന്മദത്തിനും ശേഷം അവർ ഒരു കുന്തവും കാണിച്ചില്ല. സമ്മർ ഇൻ ബേത്ലഹേം പോലെയുള്ള കെട്ടുകാഴ്‌ചയിലാണ് പിന്നെ അവർ അഭിനയിച്ചത്. അതൊന്നും നടി എന്ന നിലയിൽ ഞാൻ അംഗീകരിക്കില്ല.
എന്നാൽ ചിലരെല്ലാം, നന്ദനത്തിന് ശേഷം ഈയിടയ്‌ക്ക് നവ്യ നായർ നാല്ലൊരു പടം അടുത്ത സമയത്ത് ചെയ്‌തിരുന്നു. അതുപോലെ മോഹൻലാൽ കൊച്ചിയിലെ നാലഞ്ച് ചട്ടമ്പികളുമായി നടക്കുന്ന ചിത്രമില്ലേ, ചോട്ടാമുംബൈ അതിലെ നായികയായി എത്ര രാസമായിട്ടാണ് ഭാവന ചെയ്‌തിരിക്കുന്നത്. കാരണം ആ കഥാപാത്രങ്ങൾക്ക് എല്ലാം പറ്റിയ ആളാണ് അവർ‘ എന്നും ശാന്തിവിള ദിനേശ് പറയുന്നു.
