താൻ നേരിട്ട മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് ശ്രുതിഹാസൻ

കാമുകനുമായുള്ള വേർപിരിയലായിരുന്നു ആ ഘട്ടത്തിലെ പ്രയാസകരമായ ഒരേയൊരു കാര്യമെന്ന് ശ്രുതി സൂചിപ്പിച്ചു. ആ സമയത്ത് തിയേറ്റർ ആർട്ടിസ്റ്റ് മൈക്കൽ കോർസലുമായി ശ്രുതി പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

താൻ നേരിട്ട മാനസികാരോഗ്യ വെല്ലുവിളികളെക്കുറിച്ചും 2018-ൽ അഭിനയത്തിൽ നിന്ന് വിട്ടുനിന്നതിനെക്കുറിച്ചുമുള്ള ശ്രുതിയുടെ തുറന്നു പറച്ചിലാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. വർഷങ്ങളോളം തന്നെ വേട്ടയാടിയ 'ക്രിപ്പിളിംഗ് ആങ്‌സൈറ്റി'യെ (അതിശക്തമായ ഉത്കണ്ഠ) മറികടക്കാൻ ആ ഇടവേള എങ്ങനെ സഹായിച്ചു എന്ന് വെളിപ്പെടുത്തുകയാണ് ശ്രുതി.

"കലയുടെ, വൈവിധ്യമാർന്ന ഭാഷകൾ സംസാരിക്കുന്ന മാതാപിതാക്കൾക്കിടയിലാണ് ഞാൻ വളർന്നത്. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാനുള്ള പൂർണ്ണ സ്വാതന്ത്ര്യം ആ വീട്ടിൽ ഉണ്ടായിരുന്നു," ശ്രുതി പറഞ്ഞു.2018-ൽ സിനിമയിൽ നിന്ന് വിട്ടുനിന്ന സമയത്തെക്കുറിച്ചും ശ്രുതി മനസ്സ് തുറന്നു. അന്നത്തെ കാമുകനുമായുള്ള വേർപിരിയലായിരുന്നു ആ ഘട്ടത്തിലെ പ്രയാസകരമായ ഒരേയൊരു കാര്യമെന്ന് ശ്രുതി സൂചിപ്പിച്ചു. ആ സമയത്ത് തിയേറ്റർ ആർട്ടിസ്റ്റ് മൈക്കൽ കോർസലുമായി ശ്രുതി പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

"ആ ഇടവേള എനിക്ക് ഏറ്റവും നല്ല കാര്യങ്ങളാണ് നൽകിയത്. ഞാൻ ആരാണെന്ന് സ്വയം വിലയിരുത്താൻ കിട്ടിയ മികച്ച സമയമായിരുന്നു അത്. വർഷങ്ങളോളം ഞാൻ അതിശക്തമായ ഉത്കണ്ഠ അനുഭവിച്ചിരുന്നു. ആ അവസ്ഥയിൽ ദൈനംദിന കാര്യങ്ങൾ പോലും ചെയ്യാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. എന്റെ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ആ സമയം ഞാൻ ഉപയോഗിച്ചു."താൻ ആരാണെന്നും എന്താണ് ആഗ്രഹിക്കുന്നതെന്നും തിരിച്ചറിയാൻ ലണ്ടനിലെ ജീവിതം സഹായിച്ചുവെന്ന് ശ്രുതി പറയുന്നു. "ലണ്ടനിൽ ഒറ്റയ്ക്ക് താമസിച്ച് സംഗീതത്തിലൂടെ എന്നെത്തന്നെ വീണ്ടും കണ്ടെത്തുകയായിരുന്നു. സ്വന്തമായി ഭക്ഷണം പാകം ചെയ്തും തുണി അലക്കിയും ട്യൂബ് ട്രെയിനുകളിൽ മ്യൂസിയങ്ങൾ സന്ദർശിച്ചും ചെലവഴിച്ച ആ നാളുകൾ അത്ഭുതകരമായിരുന്നു. ഒന്നും പ്രതീക്ഷിക്കാതെ പുതിയൊരു സദസ്സിന് മുന്നിൽ എന്റെ സംഗീതം അവതരിപ്പിച്ചു."

മൈക്കൽ കോർസലുമായി പിരിഞ്ഞ ശേഷം ശ്രുതി മുംബൈ സ്വദേശിയായ ശന്തനു ഹസാരികയുമായി പ്രണയത്തിലായിരുന്നു. എന്നാൽ 2024-ന്റെ തുടക്കത്തിൽ ഇവർ വേർപിരിഞ്ഞതായാണ് റിപ്പോർട്ടുകൾ.

Related Articles
Next Story