ലിവിങ് ടുഗദർ സംസ്‌കാരത്തിലൂടെയുള്ള ആഘോഷം അധികം നീണ്ടുനിൽക്കില്ലെന്നും യൂറോപ്പ് ഉൾപ്പെടെ അത് തിരിച്ചറിഞ്ഞുതുടങ്ങിയെന്നും എഴുത്തുകാരൻ എം. മുകുന്ദൻ

എവിടെ സഞ്ചരിച്ചാലും അലഞ്ഞുതിരിഞ്ഞാലും തിരികെയെത്താൻ ഒരു വീട് ഉണ്ടായിരിക്കണം. പക്ഷേ, ആരും തിരക്കിട്ടു കല്യാണം കഴിക്കരുത്. കുറച്ചുകാലം ഒന്നിച്ചു നടന്ന് പരസ്പരം അറിഞ്ഞ ശേഷം വിവാഹം കഴിക്കുന്നതാണു നല്ലത്

ലിവിങ് ടുഗദർ സംസ്‌കാരത്തിലൂടെയുള്ള ആഘോഷം അധികം നീണ്ടുനിൽക്കില്ലെന്നും യൂറോപ്പ് ഉൾപ്പെടെ അത് തിരിച്ചറിഞ്ഞുതുടങ്ങിയെന്നും എഴുത്തുകാരൻ എം. മുകുന്ദൻ. സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ലിവിങ് റിലേഷൻഷിപ്പ് നല്ലതുതന്നെ. പക്ഷേ, പലയിടത്തും അത് അവിവാഹിത അമ്മമാരെ സൃഷ്ടിക്കുകയോ സ്ത്രീകളിൽ അരക്ഷിതാവസ്ഥയുണ്ടാക്കുകയോ ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.കരുതലോടെ വേണം അത്തരം ബന്ധങ്ങൾ തിരഞ്ഞെടുക്കാൻ. എവിടെ സഞ്ചരിച്ചാലും അലഞ്ഞുതിരിഞ്ഞാലും തിരികെയെത്താൻ ഒരു വീട് ഉണ്ടായിരിക്കണം. പക്ഷേ, ആരും തിരക്കിട്ടു കല്യാണം കഴിക്കരുത്. കുറച്ചുകാലം ഒന്നിച്ചു നടന്ന് പരസ്പരം അറിഞ്ഞ ശേഷം വിവാഹം കഴിക്കുന്നതാണു നല്ലത്. എല്ലാവരെയും പ്രേമിക്കാൻ പഠിപ്പിച്ചു എന്നു പറയപ്പെടുന്ന തന്നെ ഇതുവരെ ആരും പ്രണയിച്ചിട്ടില്ല. ജീവിതത്തിൽ അരാജകത്വമുണ്ടായാൽ എഴുതാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിരൂപകനും എഴുത്തുകാരനുമായ എസ്. ഗോപാലകൃഷ്ണനുമായി നടത്തിയ ഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Articles
Next Story