കോൺഫിഡന്റ് ഗ്രുപ്പ് ഉടമ സി ജെ റോയുടെ ആത്മഹത്യക്ക് പിന്നാലെ അദ്ദേഹം നിർമ്മിച്ച സിനിമകളും ചർച്ചയാകുന്നു

മോഹൻലാൽ ചിത്രം കാസനോവയാണ് സിജെ റോയ് നിർമ്മിച്ച ആദ്യ ചിത്രം

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് ഇന്നലെ സ്വയം വെടിവെച്ചു മരണത്തിനു കീഴടങ്ങി. ബംഗളൂരുവിൽ അദ്ദേഹത്തിന്റെ ഓഫിസ് കേന്ദ്രീകരിച്ചു നടന്ന ഇൻകം ടാക്സ് റെയ്ഡിനിടെയായിരുന്നു സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തത്. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഇന്ന് അദ്ദേഹത്തിന്റെ ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നതിനിടെയായിരുന്നു സംഭവം.സംരംഭകൻ എന്നതിലുപരി സിനിമ നിർമ്മാണ മേഖലയിലും സി. ജെ റോയ് സജീവമായിരുന്നു. ഭാവനയുടെ കരിയറിലെ തൊണ്ണൂറാം ചിത്രമെന്ന വിശേഷണത്തോടെയെത്തുന്ന 'അനോമി' എന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടിയായിരുന്നു സി.ജെ റോയ്.മോഹൻലാലിനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത 'കാസനോവ' എന്ന ചിത്രത്തിലൂടെയാണ് കോൺഫിഡന്റ് ഗ്രൂപ്പ് ആദ്യമായി സിനിമ നിർമ്മാണ രംഗത്തേക്ക് കടന്നുവരുന്നത്. എന്നാൽ ചിത്രം വേണ്ടത്ര ശ്രദ്ധ നേടിയിരുന്നില്ല.പിന്നീട് മോഹൻലാലിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്ത 'ലേഡീസ് ആൻഡ് ജന്റിൽമാൻ' എന്ന ചിത്രവും സി.ജെ റോയ് നിർമ്മിച്ചിരുന്നു. ഇതും തിയേറ്ററിൽ വലിയ വിജയം നേടാതെ പോയ ചിത്രമാണ്.2013 ലായിരുന്നു ചിത്രം പുറത്തറിങ്ങിയത്.അന്ന് മോഹൻലാൽ ഉൾപ്പെടാ മലയാളത്തിലെ പല പ്രമുഖ നായകന്മാരും നടിമാരും ഈ ചിത്രത്തിന്യേ ഭാഗം ആയിരുന്നു.പിന്നീട് മരയ്ക്കാർ-അറബിക്കടലിലെ സിംഹം, സുരേഷ് ഗോപി നായകനായ മേം ഹൂം മൂസ, ഐഡന്റിറ്റി എന്നീ സിനിമകളും റോയ് നിർമ്മിച്ചു

Related Articles
Next Story