അന്യ ഭാഷ ചിത്രങ്ങളിൽ ഒതുങ്ങി പോകുന്ന ജയറാം
2019ന് ശേഷം രണ്ട് മലയാള സിനിമകള്‍ മാത്രമാണ് ഞാൻ ചെയ്‍തിട്ടുള്ളത്. ഒന്ന് സത്യൻ അന്തിക്കാടിന്റെ മകള്‍ എന്ന സിനിമയും മിഥുൻ മാനുവലിന്റെ എബ്രഹാം ഓസ്‍ലറും. എന്തുകൊണ്ടാണ് മലയാളം ചെയ്യാതെ മറുഭാഷകളില്‍ പോയി സൈഡ് റോളുകള്‍ ചെയ്യുന്നുവെന്ന് ആളുകള്‍ എന്നോട് ചോദിക്കാറുണ്ടെന്ന് ജയറാം പറഞ്ഞു.

മലയാളികളുടെ പ്രിയപ്പെട്ട താരമായ ജയറാം അടുത്ത കാലത്ത് മലയാള സിനിമകള്‍ ചെയ്യുന്നത് വളരെ കുറവാണ്. എന്നാല്‍ അന്യഭാഷാ ഭാഷകളില്‍ സജീവമാണുതാനും. ഇതിനെക്കുറിച്ച് പ്രതികരിച്ച് എത്തിയിരിക്കുകയാണ് ജയറാം.മാതൃഭൂമിയുടെ ക ഫെസ്റ്റിവലില്‍ വെച്ചായിരുന്നു താരത്തിന്റെ പ്രതികരണം. ആളുകള്‍ ചോദിക്കുന്നത് ശരിയാണ്. 2019ന് ശേഷം രണ്ട് മലയാള സിനിമകള്‍ മാത്രമാണ് ഞാൻ ചെയ്‍തിട്ടുള്ളത്. ഒന്ന് സത്യൻ അന്തിക്കാടിന്റെ മകള്‍ എന്ന സിനിമയും മിഥുൻ മാനുവലിന്റെ എബ്രഹാം ഓസ്‍ലറും. എന്തുകൊണ്ടാണ് മലയാളം ചെയ്യാതെ മറുഭാഷകളില്‍ പോയി സൈഡ് റോളുകള്‍ ചെയ്യുന്നുവെന്ന് ആളുകള്‍ എന്നോട് ചോദിക്കാറുണ്ടെന്ന് ജയറാം പറഞ്ഞു. വേദിയില്‍ ഉണ്ടായിരുന്ന മകൻ കാളിദാസ് ജയറാം ഉടനടി തമാശരൂപേണ പറഞ്ഞത് ഇങ്ങനെയായിരുന്നു- "നല്ല പൈസ കിട്ടുന്നുണ്ട്.ആദ്യം ഒന്ന് അമ്പരന്നെങ്കിലും ജയറാം തന്റെ നിലപാട് തുടര്‍ന്ന് വ്യക്തമാക്കി. അത് മാത്രമല്ല കണ്ണാ, എന്നെ തേടി ഞാൻ മനസ്സില്‍ ആഗ്രഹിക്കുന്ന ടൈപ്പ് സിനിമ വന്നില്ല എന്നത് ഒരു കാരണമാണ്. എന്നെ സംബന്ധിച്ചിടത്തോളം കുറച്ച് ഇടവേളയ്‍ക്ക് ശേഷം എന്നെ തേടി എത്തിയതില്‍ ഈ സിനിമ കൊള്ളാം എന്ന് തോന്നിയത് ആശകള്‍ ആയിരം ആണ്. ഈ സിനിമ ചെയ്‍താല്‍ ആളുകള്‍ മോശം പറയില്ല എന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ആ സിനിമ ജൂഡ് വന്ന് പറഞ്ഞപ്പോള്‍ തെരഞ്ഞെടുത്തതും ചെയ്‍തതും- ജയറാം വ്യക്തമാക്കി.ജയറാമും കാളിദാസ് ജയറാമും ഒന്നിക്കുന്ന സിനിമയാണ് ആശകള്‍ ആയിരം. സംവിധാനം ജി പ്രജിത്ത് ആണ്. ആശകൾ ആയിരം ഫെബ്രുവരി ആറിന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, കൃഷ്‍ണമൂർത്തി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. ഒരു വടക്കൻ സെൽഫിക്കു ശേഷം ജി. പ്രജിത് സംവിധാനം ചെയ്യുന്ന ആശകൾ ആയിരത്തിന്റെ ക്രിയേറ്റിവ് ഡയറക്ടർ ജൂഡ് ആന്റണി ജോസഫാണ്. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ജയറാം, കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിൽ ആശാ ശരത്,ഷറഫുദ്ധീൻ, ഇഷാനി കൃഷ്‍ണ, ആനന്ദ് മന്മഥൻ, അഖിൽ എൻ ആർ ഡി, രമേശ് പിഷാരടി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.
