ഒടുവിൽ സുധ കൊങ്കര ശിവകാർത്തികേയൻ ചിത്രം പരാശക്തി ഓടിടി റിലീസ് ചെയ്യുന്നു.

ചിത്രം തിയേറ്ററിൽ സാമ്പത്തികമായി പരാജയമായിരുന്നു

ശിവകാർത്തികേയനും രവി മോഹനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘പരാശക്തി’ ഒ.ടി.ടിയിലേക്ക്. ജനുവരി പത്തിന് റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫിസിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി ഏഴ് മുതൽ സീ 5ലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. പിരീയഡ് ആക്ഷൻ ചിത്രമായ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് സുധ കൊങ്ങരയാണ്.വിജയ്‌യുടെ ജനനായകനൊപ്പം പരാശക്തിക്കും സെൻസർ ബോർഡിൽ നിന്നും പ്രദർശനാനുമതി ലഭിച്ചിരുന്നില്ല. പിന്നീട് മാറ്റങ്ങൾ വരുത്തിയ ശേഷമാണ് ചിത്രം പ്രദർശിപ്പിച്ചത്. ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരായ പ്രതിഷേധ രംഗങ്ങൾ വെട്ടണമെന്നാവശ്യപ്പെട്ടായിരുന്നു പരാശക്തിക്ക് ​പ്രദർശനാനുമതി നൽകാതിരുന്നത്. പിന്നീട് 25 കട്ടുകൾ വരുത്തിയ ശേഷമാണ് അനുമതി ലഭിച്ചത്. റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുമ്പാണ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ഔദ്യോഗികമായി ലഭിച്ചത്.1965ൽ തമിഴ്നാട്ടിൽ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളെ ചുറ്റിപ്പറ്റിയാണ് സിനിമ നിർമിച്ചിരിക്കുന്നത്. സിനിമയിൽ ശിവകാർത്തികേയനൊപ്പം ശ്രീലീല, രവി മോഹൻ, അഥർവ, റാണ ദഗ്ഗുബതി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. സുരറൈ പോട്രുവിന് ശേഷം സുധ കൊങ്ങരെ സംവിധാനം ചെയ്ത ചിത്രമാണ് പരാശക്തി. ചിത്രത്തിൽ മലയാള നടൻ ബേസിൽ ജോസഫ് അതിഥി വേഷം ചെയ്തിട്ടുണ്ട്. ജി.വി.പ്രകാശ് കുമാർ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ഡോൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ ആകാശ് ഭാസ്‌കരനാണ്.

Related Articles
Next Story