സോഷ്യൽ മീഡിയയിൽ ചർച്ചയായി അനാർക്കലിയുടെ പാപ്പരാസി പ്രയോഗം

ദ ക്യു മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അനാർക്കലി പാപ്പരാസി പ്രയോഗം നടത്തിയത്

പാപ്പരാസി കൾച്ചർ മോശമായി തോന്നിയിട്ടില്ലെന്ന് അനാർക്കലി മരിക്കാർ. സിനിമ പ്രൊമോട്ട് ചെയ്യുന്ന ടീം ആയിരിക്കും ഇവരെ വിളിക്കുന്നതെന്നും, ഇത്തരം തലക്കെട്ടുകളാണ് ആളുകൾക്ക് വേണ്ടതെന്നും പറഞ്ഞ അനാർക്കലി, നിർഭാഗ്യവശാൽ എല്ലാവർക്കും ഇങ്ങനെയുള്ള വീഡിയോസ് കാണാൻ ആണ് ആഗ്രഹമെന്നും കൂട്ടിച്ചേർത്തു.പാപ്പരാസി കൾച്ചർ അങ്ങനെ മോശമായി എനിക്ക് തോന്നിയിട്ടില്ല. ഇപ്പോഴത്തെ ഒരു സമൂഹത്തിലല്ലേ നമ്മൾ ജീവിക്കുന്നത്, അതിനനുസരിച്ച് മാറണം നമ്മൾ. ഉറപ്പായിട്ടും നമ്മുടെ സിനിമ പ്രൊമോട്ട് ചെയ്യുന്ന ഒരു ടീം ആയിരിക്കും ഇവരെ വിളിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ഇവരെ വിളിച്ച് വരുത്തിയിട്ട്, ഈ ക്യാപ്‌ഷൻസ് ഒക്കെയാണ് ആളുകൾക്ക് വേണ്ടത്. പി.ആർ ടീം ഇങ്ങനെയുള്ള പാപ്പരാസി ടീമിനെ വിളിക്കുമ്പോൾ നമ്മുടെ സിനിമയ്ക്കും ഇത് തന്നെയാണ് വേണ്ടത്." അനാർക്കലി പറയുന്നു.സിനിമയ്ക്ക് ഗുണകരമാവുന്നുണ്ടോ എന്നത് വേറെ ചർച്ച'

സിനിമയെ ഇത് ബെനിഫിറ്റ് ചെയ്യുന്നുണ്ടോ എന്നുള്ളത് വേറെ ചർച്ചയാണെന്നും നിർഭാഗ്യവശാൽ എല്ലാവർക്കും ഇങ്ങനെയുള്ള വീഡിയോസ് കാണാനാണ് ആഗ്രഹമെന്നും പറഞ്ഞ അനാർക്കലി, ഇവരെ വിളിച്ചുവരുത്തി, കണ്ടന്റ് എല്ലാം എടുപ്പിച്ച് അവസാനം, നമുക്ക് അതിനെകുറിച്ച് പരാതി പറയാൻ കഴിയില്ലെന്നും കൂട്ടിച്ചേർത്തു. ദി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അനാർക്കലി മരിക്കാറുടെ പ്രതികരണം.

Related Articles
Next Story