സ്വന്തം ഇൻസ്റ്റാഗ്രാം അകൗണ്ട് ഉപേക്ഷിച്ചു,അത്യാവശ്യം വരുമ്പോൾ തന്റെ നായയുടെ പേരിൽ തുടങ്ങിയ അകൗണ്ട് ഉപയോഗിക്കും എന്ന് നടി ഐശ്വര്യ ലക്ഷ്മി

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മയാനദി, വരത്തൻ എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഐശ്വര്യ ലക്ഷ്മി തമിഴിലും തെലുങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മയാനദി, വരത്തൻ എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഐശ്വര്യ ലക്ഷ്മി തമിഴിലും തെലുങ്കിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. അടുത്തിടെ താരം സോഷ്യൽ മീഡിയ ഉപേക്ഷിച്ചത് വലിയ ചർച്ചയായിരുന്നു.ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റുന്നില്ലെന്നും സിനിമാ ചിത്രീകരണത്തിന്റെ ഇടവേളയിൽ പോലും താൻ ഇൻസ്റ്റഗ്രാമിൽ റീൽ സ്ക്രോൾ ചെയ്യാറുണ്ടെന്നും സോഷ്യൽ മീഡിയ ഉപേക്ഷിച്ചതിനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി പറയുന്നു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ താൻ തന്റെ ഡോഗിന് വേണ്ടിയുണ്ടാക്കിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആണ് ഉപയോഗിക്കാറുള്ളതെന്നും താരം കൂട്ടിച്ചേർത്തു.

"ഇൻസ്റ്റഗ്രാമിൽ ഒരുപാട് സമയം ഞാൻ ചിലവഴിക്കാൻ തുടങ്ങി. എത്ര സമയമാണ് അങ്ങനെ പോകുന്നതെന്ന് ഞാൻ അറിഞ്ഞില്ല. ഷോട്ടിന്റെ ഇടക്കുള്ള സമയം മറ്റുള്ളവരോട് സംസാരിക്കാതെ ഞാൻ റീലും കണ്ടിരിക്കും. ഞാൻ മാത്രമല്ല എന്റെ ചുറ്റുമുള്ള എല്ലാവരും അങ്ങനെ തന്നെയാണ്. വളരെ ഉയരത്തിലൊക്കെ ചില സമയത്ത് ലൈറ്റ് സെറ്റ് ചെയ്യാറുണ്ട്." ഐശ്വര്യ ലക്ഷ്മി പറയുന്നു.ചില സമയത്ത് ലൈറ്റ് ബോയ്സ് മുകളിൽ ഇരിക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. ഞാൻ ഒരു ദിവസം നോക്കുമ്പോൾ ഒരു ചേട്ടൻ മുകളിൽ ഇരുന്നു ഫോണിൽ നോക്കുകയാണ്.എനിക്കും അത് തന്നെയായിരുന്നു പ്രശ്നം, ശ്രദ്ധ കുറയുന്നുണ്ടായിരുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഞാൻ ഇൻഫ്ലുൻസഡ് ആകാൻ തുടങ്ങി. പോരാത്തതിന് ഭയങ്കര ബഹളം. ഞാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ട്. എന്റെ ഡോഗിന് അക്കൗണ്ട് ഉണ്ട്. എന്തെങ്കിലും ആവശ്യത്തിന് നോക്കണമെങ്കിൽ പെട്ടെന്ന് അത് മാത്രം നോക്കും എനിക്ക് അതിനൊരു ടൈം ലിമിറ്റുണ്ട്." ഐശ്വര്യ ലക്ഷ്മി കൂട്ടിച്ചേർത്തു.

Related Articles
Next Story