വരുന്നത് ഷാജി കൈലാസിന്റെ മാസ്സ് ആക്ഷൻ ത്രില്ലർ. ജോജു ജോർജ് നായകനാകുന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കാൻ ഏഴ് ആക്ഷൻ കൊറിയോഗ്രാഫർമാർ
ഷാജി കൈലാസ് ഒരുക്കുന്ന പുതിയ ചിത്രമാണ് വരവ്. ജോജു ജോർജിനെ നായകനാക്കി ഏ.കെ. സാജന്റെ തിരക്കഥയിൽ ഒരുക്കുന്ന ഈ ചിത്രവും ആക്ഷൻ ത്രില്ലർ തന്നെയാണ്

മലയാളത്തിലെ മുൻ നിരതാരങ്ങളെ അണിനിരത്തി നിരവധി മികച്ച ആക്ഷൻ ത്രില്ലർ സിനിമകൾ ഒരുക്കി പ്രേക്ഷകരുടെ ഇടയിൽ ഏറെ സ്വാധീനം നേടിയ സംവിധായകനാണ് ഷാജി കൈലാസ്. ഷാജി കൈലാസ് ഒരുക്കുന്ന പുതിയ ചിത്രമാണ് വരവ്. ജോജു ജോർജിനെ നായകനാക്കി ഏ.കെ. സാജന്റെ തിരക്കഥയിൽ ഒരുക്കുന്ന ഈ ചിത്രവും ആക്ഷൻ ത്രില്ലർ തന്നെയാണ്.
പ്ലാൻ്റർമാർക്കിടയിലെ കിടമത്സരങ്ങളുടെ കഥ പറയുന്ന ഈ ചിത്രത്തിൽ അര ഡസനി ലേറെ ആക്ഷനുകളാണുള്ളത്. ‘ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിലെ ഓരോ ആക്ഷനുകളും . ഒരുക്കുന്നത് വ്യത്യസ്ഥരായ കോറിയോ ഗ്രാഫേഴ്മ്പാണ്.
സ്റ്റണ്ട് സെൽവ, ഫീനിക്സ് പ്രഭു, രാജശേഖരൻ, മാഫിയാ ശശി, കലൈ കിംഗ്സ്റ്റൺ. തപസ്സി, ജാക്കി ജാൻസൺ എന്നിങ്ങനെ ഏഴു ആക്ഷൻ കോറിയാ ഗ്രാഫേഴ്സ് ആണ് ഈ ചിത്രത്തിനു വേണ്ടി ആക്ഷൻ ഒരുക്കിയിരിക്കുന്നത്. ഇനിയും രണ്ടു പേർ കൂടി ഈ ചിത്രത്തിനു വേണ്ടി സംഘട്ടമൊരുക്കുമെന്ന് അണിയറ പ്രവര്ത്തകർ വ്യക്തമാക്കി.വലിയ താരനിരയുടെ അകമ്പടിയോടെ .വലിയ മുതൽ മുടക്കിൽ ഒരുക്കുന്ന ഈ ചിത്രം ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസിറെജി നിർമ്മിക്കുന്നു.
കോ – പ്രൊഡ്യൂസർ – ജോമി ജോസഫ്, മുരളി ഗോപി, അർജുൻ അശോകൻ, വിൻസി അലോഷ്യസ്,വാണി വിശ്ശവനാഥ്. ബാബുരാജ്,ബൈജു സന്തോഷ്, ദീപക് പറമ്പോൾ, ബിജു പപ്പൻ, സാനിയ ഇയ്യപ്പൻ, ശ്രീജിത്ത് രവി അഭിമന്യു ഷമ്മി തിലകൻ,, കോട്ടയം രമേഷ്, അസീസ് നെടുമങ്ങാട്, ബോബി കുര്യൻ, അശ്വിൻ കുമാർ, ബാലാജി ശർമ്മ, ചാലി പാലാ, രാധികാ രാധാകൃഷ്ണൻ എന്നിവരും പ്രധാന താരങ്ങളാണ്. ഇവർക്കൊപ്പം മുൻനായിക സുകന്യയും സുപ്രധാനമായ വേഷത്തിൽ അഭിനയിക്കുന്നു.
