സോഷ്യൽ മീഡിയയിൽ ട്രെൻഡായി മെലിഞ്ഞു സുന്ദരിയായ ഖുശ്ബുവിന്റെ ഫോട്ടോകൾ
2018ൽ ഖുശ്ബു ഒരു സർജറിയ്ക്ക് വിധേയ ആയിരുന്നു. അതിന് ശേഷം വന്ന ആരോഗ്യമാറ്റമാണോ ഇതെന്ന് ചോദിക്കുന്നവരും ധാരാളമാണ്. എന്നാൽ 9 മാസം കൊണ്ട് താൻ 20 കിലോ ഭാരം കുറച്ചെന്ന് ഖുശ്ബു തന്നെ മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്

സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴി വെച്ചിരിക്കുകയാണ് നടി ഖുശ്ബു സുന്ദറിന്റെ ഫോട്ടോകൾ. മെലിഞ്ഞ് സ്ലിം ബ്യൂട്ടിയായി പോസ് ചെയ്യുന്ന ഖുശ്ബുവിനെയാണ് ഫോട്ടോകളിൽ കാണാനാവുക. 'ഉള്ളിൽ നിന്ന് വരുന്നതാണ് സൗന്ദര്യം', എന്ന കുറിപ്പോടെ താരം തന്നെയാണ് ഫോട്ടോകൾ പങ്കുവച്ചിരിക്കുന്നത്. ഇതാണോ 55 കാരിയായ ഖുശ്ബു എന്നാണ് പലരും അത്ഭുതത്തോടെ ചോദിക്കുന്നത്. പല ഫോട്ടോകളിലും ഒറ്റനോട്ടത്തിൽ ഖുശ്ബു ആണെന്ന് മനസിലാകാത്തതാണ് ഈ ചോദ്യങ്ങൾക്ക് കാരണം.ഖുഷ്ബുവിന്റെ മേക്കോവറിനെ ഒരു വിഭാഗം പ്രശംസിക്കുമ്പോൾ പരാതികളുമായി ആരാധകരും രംഗത്തെത്തുണ്ട്. ഭയങ്കരമായി മെലിഞ്ഞ് പോയെന്നും പണ്ടത്തെ ആ പ്രസരിപ്പില്ലാതെ കാണാൻ ലുക്കില്ലെന്നും ഇവർ പറയുന്നു. എന്തിനിങ്ങനെ മാറിയെന്നും എന്തെങ്കിലും അസുഖമാണോ എന്നും അവർ ചോദിക്കുന്നുണ്ട്. അതേസമയം, 2018ൽ ഖുശ്ബു ഒരു സർജറിയ്ക്ക് വിധേയ ആയിരുന്നു. അതിന് ശേഷം വന്ന ആരോഗ്യമാറ്റമാണോ ഇതെന്ന് ചോദിക്കുന്നവരും ധാരാളമാണ്. എന്നാൽ 9 മാസം കൊണ്ട് താൻ 20 കിലോ ഭാരം കുറച്ചെന്ന് ഖുശ്ബു തന്നെ മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്.
