സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ കുറച്ച് വർഷമായി തങ്ങളെ അധിക്ഷേപിക്കുന്നവരുടെ ഫോട്ടോയും വിവരങ്ങളും പുറത്തുവിട്ട് ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ രവീണ
ശബരീഷ് എന്ന വ്യക്തിയും അയാളുടെ ഇരട്ട സഹോദരനുമാണ് തന്നെയും കുടുംബത്തെയും സുഹൃത്തുക്കളെയും നിരന്തരം വേട്ടയാടുന്നതെന്നും പൊലീസിൽ പരാതികൾ നൽകിയിട്ടും അത് തുടരുകയാണെന്നും ഇവര്‍ പറയുന്നു.

സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞ കുറച്ച് വർഷമായി തങ്ങളെ അധിക്ഷേപിക്കുന്നവരുടെ ഫോട്ടോയും വിവരങ്ങളും പുറത്തുവിട്ട് ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ രവീണ. ശ്രീജ രവിയുടെ മകളാണ് രവീണ. ശബരീഷ് എന്ന വ്യക്തിയും അയാളുടെ ഇരട്ട സഹോദരനുമാണ് തന്നെയും കുടുംബത്തെയും സുഹൃത്തുക്കളെയും നിരന്തരം വേട്ടയാടുന്നതെന്നും പൊലീസിൽ പരാതികൾ നൽകിയിട്ടും അത് തുടരുകയാണെന്നും ഇവര്‍ പറയുന്നു. വെറുപ്പുളവാക്കുന്ന ഭാഷയിലാണ് മെസേജുകളും കമന്റുകളും വരുന്നതെന്ന് പറഞ്ഞ ഇവര്‍, എല്ലാ സ്ക്രീൻ ഷോട്ടുകളും പങ്കുവച്ചിട്ടുണ്ട്. മറ്റ് നിരവധി വനിതാ അഭിനേതാക്കൾക്കും ഇവരില്‍ നിന്നും ദുരനുഭവം ഉണ്ടെന്നും രവീണ പറയുന്നു. കഴിഞ്ഞ മൂന്ന് വർഷമായി ഞങ്ങളെ നിന്തരം ശല്യപ്പെടുത്തുന്ന വേട്ടക്കാരനിൽ നിന്ന് എൻ്റെ കുടുംബത്തെയും സുഹൃത്തുക്കളെയും എന്നെയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഞാൻ ഈ പോസ്റ്റിടുന്നത്. പൊലീസിൽ നൽകിയ പരാതികളും മുന്നിറിയിപ്പുകളും ഇത് തടയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതുകൊണ്ടാണ് ഇത്രയും കാലം മിണ്ടാതിരുന്നത്. എന്നാൽ ശബരീഷ് എന്ന വ്യക്തിയും അയാളുടെ ഇരട്ട സഹോദരനും എന്നെയും എൻ്റെ കുടുംബത്തെയും എൻ്റെ സുഹൃത്തുക്കളെയും ഉപദ്രവിക്കുന്നത് തുടരുകയാണ്.
