പ്രേക്ഷകരെ കയ്യിലെടുത്ത് ജയറാം ചിത്രം ആശകൾ ആയിരം

ജയറാം മകൻ കാളിദാസ് ജയറാം എന്നിവർ ഒരുമിച്ചെത്തിയ ചിത്രം ഗോകുലം മൂവിസ് ആണ് നിർമ്മിച്ചത്

ജി പ്രജിത്ത് സംവിധാനം ചെയ്ത് ജയറാം, കാളിദാസ് എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ആശകൾ ആയിരം .ഈ അടുത്ത് ഇറങ്ങിയ ഫീൽ ഗുഡ് പടങ്ങളോട് ചേർത്ത് നിർത്താൻ പറ്റിയ ഒരു അടിപൊളി ഫാമിലി സിനിമ തന്നെയാണ് ആശകൾ ആയിരം.ഗോകുലം മൂവിസിനു വേണ്ടി ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമ്മിച്ചത്.അദ്ദേഹം ഒഎസ് ചെറിയ വേഷവും ഇതിൽ ചെയ്തിട്ടുണ്ട്.കൃഷ്‌ണകുമാറിന്റെ മക്കൾ ഇഷാനി കൃഷ്ണയാണ് നായിക.

കൂടാതെ ആശ ശരത് ,ഷറഫുദ്ധീൻ എന്നിവർ മറ്റു പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ ഉണ്ട്.കുസൃതിയും അച്ചടക്കവുമുള്ള ഒരു മകനും മകനെ ഒരു നല്ലനിലയിൽ എത്തിക്കാൻ ശ്രമിക്കുന്ന അച്ഛനും.മകന് സിനിമയിൽ അഭിനയിക്കണം എന്നതാണ് ഏറ്റവും വലിയ ആഗ്രഹം എന്ന് പറയുന്നത്.അങ്ങനെ അതിനു വേണ്ടി അയാൾ കഠിനമായി ശ്രമിക്കുന്നു.എന്നാൽ ഒടുവിൽ ആ അവസരം മകന് പകരം അച്ഛന് ആണ് ലഭിക്കുക.ഇതാണ് കഥയുടെ ഇതിവൃത്തം.വളരെ മനഹോരമായി ചിത്രം നമ്മോട് സംസാരിക്കുന്നുണ്ട്.എന്നാൽ കാളിദാസിന്റെ സംഭാഷണം പലപ്പോഴും ബോറിങ് ആണ് എന്നതാണ് ഒരു പ്രധാന പ്രശ്നം.തീർച്ചയായും കണ്ടിരിക്കാൻ സാധിക്കുന്ന ഒരു ഫീൽ ഗുഡ് സിനിമ തന്നെയാണ് ആശകൾ ആയിരം.

ഒരു വടക്കൻ സെൽഫിയിലൂടെ പ്രേക്ഷകർക്ക് പരിചിതനായ ജി.പ്രജിത്താണ് സിനിമ സംവിധാനം ചെയ്തത് . ജൂഡ് ആന്റണി ജോസഫ് ആണ് ‘ആശകൾ ആയിരത്തി’ന്റെ ക്രിയേറ്റിവ് ഡയറക്‌ടർ. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആന്റണി ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.ആശകൾ ആയിരത്തിന്റെ കോ- പ്രൊഡ്യൂസേഴ്‌സ്: ബൈജു ഗോപാലൻ, വി സി പ്രവീൺ എന്നിവരാണ്. ചിത്രം കേരളത്തിലെ തിയറ്ററുകളിലേക്കെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ഡിസ്ട്രിബൂഷൻ പാർട്ട്നറായ ഡ്രീം ബിഗ് ഫിലിംസും ഓവർസീസ് വിതരണം ഫാർസ് ഫിലിംസുമാണ്. ഡി ഓ പി : സ്വരൂപ് ഫിലിപ്പ്, പ്രോജക്റ്റ്ഡിസൈനർ :ബാദുഷാ.എൻ.എം, മ്യൂസിക് ആൻഡ് ഒറിജിനൽ സ്കോർ : സനൽ ദേവ്, എഡിറ്റർ : ഷഫീഖ് പി വി, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, കോസ്റ്റ്യൂം ഡിസൈനർ : അരുൺ മനോഹർ, കൊറിയോഗ്രാഫി : സ്പ്രിംഗ്, സൗണ്ട് ഡിസൈൻ : സിങ്ക് സിനിമ, സൗണ്ട് മിക്സിങ് : ഫസൽ എ ബക്കർ, ട്രയ്ലർ കട്ട്സ് : ലിന്റോ കുര്യൻ, ഗാനരചന : മനു മഞ്ജിത്, ഹരിനാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ : സക്കീർ ഹുസൈൻ, മേക്കപ്പ് : ഹസ്സൻ വണ്ടൂർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ബേബി പണിക്കർ,വി എഫ് എക്സ് : കോക്കനട്ട് ബഞ്ച്, ഡി ഐ : കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ് : ശ്രീക് വാര്യർ, ,സ്റ്റിൽസ് : ലെബിസൺ ഗോപി,പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്, പി ആർ ഓ : പ്രതീഷ് ശേഖർ.

Related Articles
Next Story