വയറു പൊട്ടിപ്പോകുന്നു, ബാത്ത്റൂമിൽ ഇരിക്കാൻ വയ്യ നൊമ്പര കുറിപ്പുമായി കണ്ണൻ പടസാഗർ

ഇരിക്കാനും നിൽക്കാനും വയ്യാത്ത അവസ്ഥ. ഒന്നങ്ങോട്ടോ ഇങ്ങോട്ടോ ചെരിഞ്ഞാൽ കൊക്കയിൽ വീഴുന്ന വേദനയുള്ള അനുഭവം. മൂത്രത്തില്‍ കല്ലാണ് പ്രശ്നം

കോമഡി പരിപാടികളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് കണ്ണൻ സാഗർ. സോഷ്യൽ മീഡിയയിലൂടെ തൻ്റെ ജീവിതാനുഭവങ്ങള്‍ കണ്ണൻ സ്ഥിരമായി പ്രേക്ഷകര്‍ക്കൊപ്പം പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ നടന്ന മകന്‍റെ വിവാഹ വിശേഷങ്ങളും അദ്ദേഹം ഷെയര്‍ ചെയ്തിരുന്നു. ഇപ്പോഴിതാ, തന്നെ അലട്ടിക്കൊണ്ടിരിക്കുന്ന ആരോഗ്യ പ്രശ്നത്തെക്കുറിച്ച് പറഞ്ഞുള്ള കുറിപ്പാണ് വൈറലാകുന്നത്.ശത്രുക്കൾക്ക് പോലും ഇങ്ങനെ ഒരു അവസ്ഥ കൊടുക്കരുതെന്ന് പറഞ്ഞാണ് കണ്ണൻ്റെ പോസ്റ്റ്. ‘ഇരിക്കാനും നിൽക്കാനും വയ്യാത്ത അവസ്ഥ. ഒന്നങ്ങോട്ടോ ഇങ്ങോട്ടോ ചെരിഞ്ഞാൽ കൊക്കയിൽ വീഴുന്ന വേദനയുള്ള അനുഭവം. മൂത്രത്തില്‍ കല്ലാണ് പ്രശ്നം. വയറുപൊട്ടി അകത്തുള്ളത് ഇപ്പോൾ പുറത്ത് പോകുമെന്ന അവസ്ഥ. മര്യാദയ്ക്ക് ഭക്ഷണം കഴിക്കാനോ, ബാത്ത്റൂമിൽ സ്വസ്ഥമായി ഇരിക്കാനോ വയ്യാത്ത സ്ഥിതി’ – കണ്ണന്‍ പറയുന്നു.വേദനിച്ച് ഞെളിപിരി കൊള്ളുമ്പോള്‍ ആശുപത്രിയിൽ പോകണോ എന്ന ചോദ്യവുമായി ഭാര്യ ആശ്വസിപ്പിക്കും. രാത്രിയില്‍ എപ്പോഴോ അൽപ്പം ആശ്വാസം കിട്ടുമ്പോൾ ഒന്ന് മയങ്ങും. മൂത്രത്തിൽ കല്ല് അനുഭവിച്ചവർക്ക് കൃത്യമായി അറിയാം അതിന്‍റെ വ്യാപ്തിയെന്നും കണ്ണൻ കുറിക്കുന്നു.

Related Articles
Next Story