അനുപ് മേനോൻ ചിത്രം തനി നിറത്തിന്റെ ട്രെയിലർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

രതീഷ് നെടുമങ്ങാട് സംവിധാനം ചെയ്യുന്ന ഈ തനിനിറം എന്ന ചിത്രത്തിന്‍റെ ഒഫീഷ്യൽ ടീസർ പുറത്ത്. അനൂപ് മേനോൻ ആണ് ചിത്രത്തിലെ നായകൻ. ഒരു കൊലപാതകവും, അതിന്‍റെ ചുരുളുകൾ അഴിയുന്നതുമാണ് സിനിമയുടെ കഥാ എന്നാണ് ടീസർ സൂചിപ്പിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണ് അനൂപ് മേനോൻ ചിത്രത്തിൽ എത്തുന്നത്. പൂർണമായും ഒരു സസ്പെൻസ് ക്രൈം ത്രില്ലറാണ് ചിത്രം.

ഫെബ്രുവരി 13ന് ചിത്രം പ്രദർശനത്തിനെത്തും. അനൂപ് മേനോനെ കൂടാതെ നോബി, രമേഷ് പിഷാരടി, ജി. സുരേഷ് കുമാർ, പ്രസാദ് കണ്ണൻ, ദീപക് ശിവരാമൻ, ശൈലജ അമ്പു, തങ്കച്ചൻ വിതുര, ആജിത്, രമ്യാ മനോജ്, അനഘ അജിത്, രോഹൻ ലോണ, ആദർശ് ഷേണായ്, രതീഷ് വെഞ്ഞാറമൂട്, രഞ്ജൻദേവ്, ആദർശ് ഷാനവാസ്, ഗൗരി ഗോപൻ , ആതിര എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.തിരക്കഥ -അംബിക കണ്ണൻ ബായ്. ഗാനങ്ങൾ - അനൂപ് മേനോൻ, രാജീവ് ആലുങ്കൽ, വിഷ്ണു. സംഗീതം - ബിനോയ് രാജ് കുമാർ. ഛായാഗ്രഹണം - പ്രദീപ് നായർ. എഡിറ്റിങ് - അജു അജയ്. കലാസംവിധാനം - അശോക് നാരായൺ. കോസ്റ്റ്യൂം ഡിസൈൻ - റാണാ. മേക്കപ്പ് - രാജേഷ് രവി. സ്റ്റിൽസ് - സാബി ഹംസ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - രാജു സമഞ്ജ്സ. അസോസിയേറ്റ് ഡയറക്ടേർസ് - ഷാജി വിൻസന്‍റ്, സൂര്യ. ഫിനാൻസ് കൺട്രോളർ - ദില്ലി ഗോപൻ. പ്രൊഡക്ഷൻ കൺട്രോളർ - പ്രതാപൻ കല്ലിയൂർ. എക്സിക്കുട്ടീവ് പ്രൊഡ്യുസർ - ആനന്ദ് പയ്യന്നർ.

Related Articles
Next Story