മികച്ച ഹാസ്യതാരത്തിമുള്ള തമിഴ്നാട് സംസ്ഥാന സർക്കാറിന്‍റെ പുരസ്കാരം ഏറ്റുവാങ്ങി ഉർവശി

എന്ത് ചെയ്യുമ്പോഴാണ് മറ്റുള്ളവർക്ക് ചിരി വരുന്നതെന്ന് പറയാൻ കഴിയില്ലെന്നും കോമഡി ആരെയും വേദനിപ്പിക്കരുതെന്നും ഉർവശി പറഞ്ഞു

മികച്ച ഹാസ്യതാരത്തിമുള്ള തമിഴ്നാട് സംസ്ഥാന സർക്കാറിന്‍റെ പുരസ്കാരം ഏറ്റുവാങ്ങി ഉർവശി. മികച്ച ഹാസ്യതാരത്തിനുള്ള അവാർഡ് എന്നത് വളരെ നാളത്തെ ആഗ്രഹമായിരുന്നുവെന്ന് ഉർവശി പറഞ്ഞു. എന്ത് ചെയ്യുമ്പോഴാണ് മറ്റുള്ളവർക്ക് ചിരി വരുന്നതെന്ന് പറയാൻ കഴിയില്ലെന്നും കോമഡി ആരെയും വേദനിപ്പിക്കരുതെന്നും ഉർവശി പറഞ്ഞു. അവാർഡ് ചടങ്ങിനിടെ ഏഷ്യനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു താരം.

തമിഴ്നാട് സംസ്ഥാന അവാർഡ് പല തവണ ലഭിച്ചിട്ടുണ്ട്. വളരെ നാളത്തെ ആഗ്രഹമായിരുന്നു മികച്ച ഹാസ്യതാരത്തിനുള്ള അവാർഡ് വാങ്ങണം എന്നുള്ളത്. എത്രയോ സിനിമകളിൽ ഞാൻ കോമഡി ചെയ്തു. അതിനൊരു അംഗീകാരം കിട്ടുക വലിയ കാര്യമാണ്. കോമഡി ചെയ്യുന്നത് വളരെ പ്രയാസമാണ്. വൈകി കിട്ടിയതായാലും ഈ അവാർഡിന് ഒരുപാട് മധുരമുണ്ട്' -ഉർവശി പറഞ്ഞു.

തമിഴും മലയാളവും തനിക്ക് രണ്ട് കണ്ണുകൾ പോലെയാണെന്നും അതിൽ ഏതാണ് പ്രധാനമെന്ന് പറയാനാവില്ല. കോമഡിയുടെ മാർജിൻ നമുക്ക് തീരുമാനിക്കാൻ കഴിയില്ല. എന്ത് ചെയ്യുമ്പോഴാണ് മറ്റുള്ളവർക്ക് ചിരി വരുന്നതെന്ന് പറയാൻ കഴിയില്ലെന്നും ഉർവശി പറഞ്ഞു. കോമഡി ആരെയും വേദനിപ്പിക്കരുത്, അശ്ലീലമാകരുത് അങ്ങനെ പലകാര്യങ്ങൾ ശ്രദ്ധിക്കണമെന്നും താരം പറഞ്ഞു

2017 ലെ മികച്ച ഹാസ്യ നടിക്കുള്ള പുരസ്‌കാരമാണ് ഉർവശിക്ക് ലഭിച്ചത്. 2016 മുതൽ 2022 വരെയുള്ള സംസ്ഥാന ചലച്ചിത്ര അവാർഡുകളാണ് തമിഴ്നാട് സർക്കാർ വിതരണം ചെയ്തത്. തമിഴ്നാട് ചലച്ചിത്ര അവാർഡിൽ മലയാളി ആധിപത്യമാണെന്നു തന്നെ പറയാം. ഏഴ് വർഷത്തെ അവാർഡ് പ്രഖ്യാപിച്ചതിൽ അഞ്ച് വർഷത്തെയും മികച്ച നടിക്കുള്ള പുരസ്കാരങ്ങൾ കരസ്ഥമാക്കിയത് മലയാളി താരങ്ങളാണ്. കീർത്തി സുരേഷ്, മഞ്ജു വാര്യർ, അപർണ ബാലമുരളി, ലിജോ മോൾ, നയൻ‌താര എന്നിവരാണ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയ മലയാളികൾ. 2016 ലെ മികച്ച പിന്നണി ഗായികക്കുള്ള പുരസ്‌കാരം വൈക്കം വിജയലക്ഷ്മി സ്വന്തമാക്കി. 2020 ലെ മികച്ച ഗായികക്കുള്ള പുരസ്‌കാരം മലയാളിയായ വർഷ രഞ്ജിത്ത് സ്വന്തമാക്കി. നടൻ റഹ്മാനാണ് 2016ലെ മികച്ച വില്ലൻ

Related Articles
Next Story