Begin typing your search above and press return to search.
അനധികൃത മദ്യ വില്പന ആക്ഷൻ ഹീറോ ബിജു സിനിമയിലെ അഭിനേതാവ് അൽക്കു അറസ്റ്റിൽ
52 ലിറ്റർ മദ്യവുമായി സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റ് എക്‌സൈസിന്റെ പിടിയിലായി

52 ലിറ്റർ മദ്യവുമായി സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റ് എക്‌സൈസിന്റെ പിടിയിലായി. തിരൂർ സ്വദേശിയായ അൽക്കു എന്ന ഷെഫീഖിനെയാണ് എക്‌സൈസ് അറസ്റ്റ്‌ചെയ്തത്. 15 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 58 കുപ്പി ബിയറും ഇയാളിൽനിന്ന് പിടികൂടി. പ്രതിയുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ആക്ഷൻ ഹീറോ ബിജു' ഉൾപ്പെടെയുള്ള സിനിമകളിൽ ചെറിയവേഷങ്ങളിൽ അഭിനയിച്ച ജൂനിയർ ആർട്ടിസ്റ്റാണ് അൽക്കു. മദ്യവിൽപ്പനയിലൂടെയാണ് ഇയാൾക്ക് അൽക്കു എന്ന പേര് കിട്ടിയത്. രാത്രികാലങ്ങളിൽ കൊച്ചി നഗരത്തിന്റെ വിവിധഭാഗങ്ങളിൽ ആവശ്യക്കാർക്ക് മദ്യമെത്തിച്ച് നൽകുന്നതായിരുന്നു പതിവ്. യുവാക്കളും ഓട്ടോ ഡ്രൈവർമാരുമായിരുന്നു ഇയാളുടെ പ്രധാന ഇടപാടുകാർ
Next Story
