ഹീറോ യാര് ? സൊല്ല മുടിയുമാ ? നെല്‍സണൊപ്പം രജനിയും കമലും സോഷ്യൽ മീഡിയ കത്തിച്ച് രജനി സിനിമ അപ്ഡേറ്റ്

കമൽഹാസന്റെ നിർമാണത്തിൽ രജനികാന്ത് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെൽസൺ ദിലീപ് കുമാർ ആണ്

തമിഴ് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് തലൈവർ 173. കമൽഹാസന്റെ നിർമാണത്തിൽ രജനികാന്ത് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നെൽസൺ ദിലീപ് കുമാർ ആണ്. സിനിമയുടെ പ്രൊഡക്ഷൻ വർക്കുകൾ പുരോ​ഗമിക്കുന്നതിനിടെ ആവേശം ഇരട്ടിയാക്കി ആദ്യ പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുയാണ് അണിയറ പ്രവർത്തകർ. തീം മ്യൂസിക്കിന്റെ പ്രൊമോ വീഡിയോ ആണിത്.കമൽഹാസന്റേയും രജനികാന്തിന്റെയും സ്റ്റൈലിഷ് ലുക്കാണ് വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഒപ്പം അനിരുദ്ധിന്റെ മാസ് മ്യൂസിക്കും കൂടി ആയപ്പോൾ തലൈവർ 173 പ്രൊമോ കളറായി മാറിയിട്ടുണ്ട്. നെൽസണും അനിരുദ്ധും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. യാര് ഹീറോ? എന്ന ചോദ്യത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. 47 വർഷത്തിന് ശേഷമാണ് കമലും രജനിയും ഒന്നിക്കുന്നത്.റെഡ് ജയന്റ് മൂവീസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. കമൽ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ അടുത്തിടെ 44 വർഷങ്ങൾ പൂർത്തിയാക്കിയിരുന്നു. അതിന്റെ ആഘോഷങ്ങളുടെ ഭാഗം കൂടിയായാണ് ഈ വമ്പൻ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ആർ മഹേന്ദ്രനൊപ്പം ചേർന്നാണ് കമൽ ഹാസൻ ഈ ചിത്രം നിർമ്മിക്കുന്നത്.

അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ടാഗ്‌ലൈൻ "എവെരി ഫാമിലി ഹാസ് എ ഹീറോ" എന്നാണ്. ഇത് ആദ്യമായാണ് കമൽ ഹാസൻ നിർമിക്കുന്ന ചിത്രത്തിൽ രജനികാന്ത് നായകനായി എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഒരു പക്കാ മാസ്സ് കൊമേർഷ്യൽ എന്റെർറ്റൈനെർ ആയാവും ഈ ചിത്രം ഒരുങ്ങുക എന്നാണ് സൂചന. അഞ്ചു പതിറ്റാണ്ടുകളായി തുടരുന്ന രജനികാന്ത്- കമൽ ഹാസൻ സുഹൃദ് ബന്ധത്തിന്റെയും സാഹോദര്യത്തിന്റെയും നേർകാഴ്ച്ചയായാണ് ഈ പ്രൊജക്റ്റ് ഒരുങ്ങാൻ പോകുന്നത്. പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ

Related Articles
Next Story