ദിലീപിന്റെ ഭാഗ്യ മുത്ത് മീനാക്ഷി
എംബിബിഎസ് പഠനം പൂർത്തിയാക്കിയ മീനാക്ഷി അടുത്തിടെയാണ് ജോലിയിൽ പ്രവേശിച്ചത്.കൊച്ചിയിലാണ് മീനാക്ഷി ജോലി നോക്കുന്നത്

മലയാളികളുടെ ഇഷ്‌ട നടനായ ദിലീപിന് ഒരുകാലത്ത് ജനപ്രിയൻ എന്ന ഇമേജാണ് ഉണ്ടായിരുന്നത്. വർഷങ്ങൾക്ക് ഇപ്പുറം പക്ഷേ അതൊക്കെ മാറി മറിഞ്ഞു. നടിയെ ആക്രമിച്ച കേസിൽ ആരോപണ വിധേയനായ ശേഷം ദിലീപിന് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞിട്ടില്ല. സിനിമകൾ ഭൂരിഭാഗവും പരാജയപ്പെടുകയും ചെയ്‌തതോടെ കരിയറിൽ വലിയ പ്രതിസന്ധിയിലാണ് ഇപ്പോൾ താരമുള്ളത്.എങ്കിലും മകൾ മീനാക്ഷിയെ കുറിച്ചോർത്ത് ദിലീപിന് എന്നും അഭിമാനം മാത്രമാണ്. സിനിമയിൽ അല്ല ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷി താരമാവുന്നത്. അടുത്തിടെ ഒരു വേദിയിൽ ദിലീപ് പറഞ്ഞത് തന്റെ വീട്ടിൽ സ്ഥിര വരുമാനമുള്ള ഒരേയൊരു ആൾ തന്റെ മകളാണെന്നാണ്. കാരണം മീനാക്ഷി ഇന്നൊരു ഡോക്‌ടറാണ്. എംബിബിഎസ് പഠനം പൂർത്തിയാക്കിയ മീനാക്ഷി അടുത്തിടെയാണ് ജോലിയിൽ പ്രവേശിച്ചത്.കൊച്ചിയിലാണ് മീനാക്ഷി ജോലി നോക്കുന്നത്. അവിടെ ആസ്‌റ്റർ ഗ്രൂപ്പിന്റെ ഭാഗമായാണ് മീനാക്ഷി പ്രവർത്തിക്കുന്നത്. എംബിബിഎസ് മാത്രമാണ് നിലവിൽ അവർ പൂർത്തിയാക്കിയിരിക്കുന്നത്. എന്നാൽ എംഡി കൂടി എടുക്കുകയാണെങ്കിൽ നാട്ടിൽ തന്നെ ഒരു വലിയ ക്ലിനിക് തുടങ്ങിയാൽ അത് വലിയ രീതിയിൽ ഗുണമാവും എന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.അടുത്തിടെയാണ് സർജിക്കൽ പ്രൊസസിനെ കുറിച്ച് പറയുന്ന മീനാക്ഷിയുടെ ചിത്രങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടത്. അതിന് ശേഷമാണ് ആരാധകർ ദിലീപിന്റെ മകൾ എന്നതിലുപരി ഡോ. മീനാക്ഷി എന്ന് സംബോധന ചെയ്യാൻ തുടങ്ങിയത്. ഒരു ചർമ്മരോഗ വിദഗ്‌ധ ആയതിനാൽ തന്നെ പേരെടുത്താൽ സിനിമാ താരങ്ങളുടെ നീണ്ട നിര തന്നെ മീനാക്ഷിയുടെ പിന്നാലെ വരുമെന്നാണ് ആരാധകർ പറയുന്നത്.
പല ഇൻഡസ്ട്രികളിലെയും നടീ-നടൻമാർ നിലവിൽ അത്തരം ചികിത്സാ രീതികളുടെ പിന്നാലെ പോവുന്നുണ്ട് എന്നതാണ് പ്രധാന കാര്യം. ബോട്ടോക്‌സ് അടക്കമുള്ള സൗന്ദര്യ വർധക ചികിത്സാ രീതികളുടെ പിന്നാലെയാണ് പല താരങ്ങളും. മുതിർന്ന താരങ്ങൾ മുതൽ സിനിമയിൽ കൂടുതലായി സജീവമാവാൻ ആഗ്രഹിക്കുന്നവർ വരെ ഇക്കൂട്ടത്തിലുണ്ട്
