ഒടുവിൽ വിജയ് ദേവര് കൊണ്ടയുടെ സ്വന്തമായി രശ്മിക മന്ദാന സോഷ്യൽ മീഡിയയിൽ വൈറലായ് വിവാഹ ചിത്രങ്ങൾ

തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം ഉറ്റുനോക്കിയ വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹ ചിത്രങ്ങൾ പുറത്ത്. വിജയ്​യുടെ കുടുംബത്തിന്‍റെ ആചാരപ്രകാരമുള്ള പരമ്പരാഗത തെലുങ്ക് ചടങ്ങുകളോടെയുള്ള വിവാഹത്തിന്‍റെ ചിത്രങ്ങളാണ് പുറത്തുവന്നിരുക്കുന്നത്




തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം ഉറ്റുനോക്കിയ വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹ ചിത്രങ്ങൾ പുറത്ത്. വിജയ്​യുടെ കുടുംബത്തിന്‍റെ ആചാരപ്രകാരമുള്ള പരമ്പരാഗത തെലുങ്ക് ചടങ്ങുകളോടെയുള്ള വിവാഹത്തിന്‍റെ ചിത്രങ്ങളാണ് പുറത്തുവന്നിരുക്കുന്നത്. വിജയ് തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.ഹൃദ്യമായ കുറിപ്പോടെയാണ് വിജയ് ചിത്രങ്ങള്‍ പങ്കുവച്ചത്.‘‘അവളില്ലാത്ത ഒരു ദിവസം അപൂർണ്ണമാണെന്ന് എനിക്ക് തോന്നി... ഒരുപക്ഷേ അവൾ കൂടെയുണ്ടായിരുന്നെങ്കിൽ എന്റെ ആ ദിവസം ഇതിലും മനോഹരമായേനെ. ഞങ്ങൾ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്നെങ്കിൽ ആ ഭക്ഷണത്തിന് കൂടുതൽ രുചിയും ആത്മബന്ധവും ഉണ്ടായേനെ. ഞങ്ങൾ ഒരുമിച്ച് വ്യായാമം ചെയ്തിരുന്നെങ്കിൽ, അതൊരു ശിക്ഷയായി തോന്നാതെ എത്ര സന്തോഷമുള്ള ഒന്നായേനെ. എവിടെയാണെങ്കിലും, ആ ഒരു ആശ്വാസത്തിനും സമാധാനത്തിനും എനിക്ക് അവളെ വേണമായിരുന്നു... എന്റെ വീട് അവളാണെന്ന് എനിക്ക് തോന്നി. അതുകൊണ്ട്, എന്റെ പ്രാണസ്നേഹിതയെ ഞാൻ എന്റെ ഭാര്യയാക്കി.’’– വിജയ് കുറിച്ചു. ഉദയ്പൂരിന് പുറത്ത് 50 കിലോമീറ്റർ അകലെയുള്ള 'ഐടിസി മെമെന്റോസ്’ എന്ന ആഡംബര ഹോട്ടലിൽ കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിജയ് ദേവരകൊണ്ട രശ്മിക മന്ദാനയുടെ കഴുത്തില്‍ താലികെട്ടിയത്. കുതിരപ്പുറത്തേറിയാണ് വിജയ് വിവാഹമണ്ഡപത്തിലേക്ക് എത്തിയത്. ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. രണ്ട് വ്യത്യസ്ത ആചാരങ്ങളിലായിട്ടാണ് വിവാഹ ചടങ്ങുകൾ നടന്നത്. വിജയ് ദേവരകൊണ്ടയുടെ കുടുംബ പാരമ്പര്യമനുസരിച്ചുള്ള തെലുങ്ക് രീതിയിലുള്ള വിവാഹം രാവിലെ 10 മണിയോടെ നടന്നു. രശ്മിക മന്ദാനയുടെ വേരുകൾ കർണാടകയിലെ കൂർഗിലായതിനാൽ വൈകുന്നേരത്തോടുകൂടി അവരുടെ പാരമ്പര്യമനുസരിച്ചുള്ള 'കൊടവ' ചടങ്ങിലും വിവാഹച്ചടങ്ങു നടത്തി.

Related Articles
Next Story