'മാളികപ്പുറം' സംവിധായകന്റെ പുതിയ ചിത്രം 'തത് ത്വം അസി“

അയ്യപ്പ പാരമ്പര്യം പറയുന്ന രണ്ട് പാൻ-ഇന്ത്യൻ ചിത്രങ്ങളുമായി തന്ത്ര ഫിലിംസ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്

ചെന്നൈ: മലയാളത്തിൽ വലിയ തരംഗം സൃഷ്ടിച്ച ‘മാളികപ്പുറം’ എന്ന ചിത്രത്തിന് ശേഷം വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘തത് ത്വം അസി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തന്ത്ര ഫിലിംസിന്റെ ബാനറിൽ ജെ.കെ. ശരവണയാണ് നിർമ്മിക്കുന്നത്. സ്വാമി അയ്യപ്പന്റെ മഹത്തായ പാരമ്പര്യത്തെയും ആത്മീയ ചരിത്രത്തെയും ആസ്പദമാക്കി രണ്ട് പാൻ-ഇന്ത്യൻ ചിത്രങ്ങളാണ് നിർമ്മാതാക്കൾ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

**‘തത് ത്വം അസി’**ക്കൊപ്പം ‘ആര്യ കേരള വർമ്മൻ’ എന്ന ചിത്രത്തിന്റെ ടൈറ്റിലും ചെന്നൈയിലെ രാജ അണ്ണാമലൈപുരം ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത സംവിധായകൻ വെങ്കട്ട് പ്രഭു അനാച്ഛാദനം ചെയ്തു. തമിഴ് സിനിമാ ചരിത്രത്തിൽ ആത്മീയതയെയും ചരിത്രത്തെയും മുൻനിർത്തി ഒരേസമയം രണ്ട് വമ്പൻ ചിത്രങ്ങൾ പ്രഖ്യാപിക്കുന്നത് അപൂർവമായൊരു സംരംഭമായാണ് വിലയിരുത്തപ്പെടുന്നത്.വീര്യം, തത്വചിന്ത, ദിവ്യ ദൗത്യം എന്നിവയുടെ സംഗമമാകുന്ന ഈ ചിത്രങ്ങളിലെ താരങ്ങളെയും മറ്റ് അണിയറ പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് നിർമ്മാതാക്കൾ അറിയിച്ചു. പ്രതീഷ് ശേഖറാണ് ചിത്രത്തിന്റെ പി.ആർ.ഒ.

സ്വാമി അയ്യപ്പന്റെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്രപരമായ വശങ്ങൾ ദൃശ്യവിസ്മയമായി അവതരിപ്പിക്കുന്ന ഈ പീരിയഡ് എപ്പിക് ചിത്രം ആര്യ കേരള വർമ്മൻ എന്ന ചിത്രവും പ്രഖ്യാപിക്ക പെട്ടു. ചിത്രം ജെ.കെ. ശരവണയും ആദിത്യ തംഗിരാലയും ചേർന്നാണ് സംവിധാനം ചെയ്യുന്നത്.

Related Articles
Next Story