മമ്മൂട്ടി ചിത്രങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടുന്നു; അത് സ്വാഭാവികമല്ല: തുറന്നുപറഞ്ഞ് കെ.ബി. ഗണേഷ് കുമാർ
മമ്മൂട്ടിയോടൊപ്പം അവസാനമായി അഭിനയിച്ച ചിത്രം 'ദി കിങ്' ആണെന്നും ഗണേഷ് കുമാർ ഓർത്തെടുത്തു.

തിരുവനന്തപുരം: മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം താൻ സിനിമകളിൽ ഒന്നിച്ചഭിനയിക്കാത്തത് സ്വാഭാവികമായ ഒന്നല്ലെന്ന് വെളിപ്പെടുത്തി മന്ത്രിയും നടനുമായ കെ.ബി. ഗണേഷ് കുമാർ. മനോരമ ന്യൂസിന്റെ തിരഞ്ഞെടുപ്പ് പരിപാടിയായ 'മന്ത്രിക്കെത്ര മാർക്കി'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മമ്മൂട്ടിയോടൊപ്പം അവസാനമായി അഭിനയിച്ച ചിത്രം 'ദി കിങ്' ആണെന്നും ഗണേഷ് കുമാർ ഓർത്തെടുത്തു.മമ്മൂട്ടി ചിത്രങ്ങളിലേക്ക് തന്നെ വിളിക്കാറില്ലെന്നും അത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. നേരിൽ കാണുമ്പോൾ വലിയ സ്നേഹമാണ് അദ്ദേഹം പ്രകടിപ്പിക്കാറുള്ളത്, എന്നാൽ സിനിമകളുടെ കാര്യത്തിൽ ഈ അകലം നിലനിൽക്കുന്നു.മമ്മൂട്ടി ചിത്രങ്ങളിലേക്ക് തന്നെ വിളിക്കാറില്ലെന്നും അത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. നേരിൽ കാണുമ്പോൾ വലിയ സ്നേഹമാണ് അദ്ദേഹം പ്രകടിപ്പിക്കാറുള്ളത്, എന്നാൽ സിനിമകളുടെ കാര്യത്തിൽ ഈ അകലം നിലനിൽക്കുന്നു.
വർഷങ്ങളായി ഒന്നിച്ച് അഭിനയിക്കാത്തത് യാദൃച്ഛികമാണെന്ന് താൻ വിശ്വസിക്കുന്നില്ല. മമ്മൂട്ടിയുടെ പടങ്ങളിലേക്ക് തന്നെ വിളിക്കാത്ത സാഹചര്യത്തിൽ അങ്ങോട്ട് ചെന്ന് അവസരം ചോദിക്കാറില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.മോഹൻലാൽ ചിത്രങ്ങളിൽ തനിക്ക് തുടർച്ചയായി അവസരങ്ങൾ ലഭിക്കാറുണ്ടെന്ന് ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ 'നേര്' എന്ന സിനിമയിലെ അനുഭവം അദ്ദേഹം പങ്കുവെച്ചു. നിയമസഭാ സമ്മേളനം ഉള്ളതിനാൽ ആ സിനിമയിൽ അഭിനയിക്കാൻ കഴിയില്ലെന്നാണ് ആദ്യം കരുതിയത്. എന്നാൽ ലാലേട്ടൻ മുൻകൈ എടുത്ത് തന്റെ ഷെഡ്യൂളുകളിൽ മാറ്റം വരുത്തിയാണ് ആ വേഷം ചെയ്യാൻ സൗകര്യമൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
മമ്മൂട്ടിയുമായി വ്യക്തിപരമായ പ്രശ്നങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കുമ്പോഴും, സിനിമാ മേഖലയിലെ ഈ വിവേചനം ഒരു ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.
