വിജയ്-സംഗീത വിവാഹമോചനം: തൃഷയ്ക്കെതിരെ കടുത്ത സൈബറാക്രമണം; 'കുടുംബം തകർത്തുവെന്ന്' ആരോപണം

തമിഴ് സൂപ്പർതാരം വിജയ്‌യും ഭാര്യ സംഗീതയും വിവാഹമോചനത്തിനൊരുങ്ങുന്നു എന്ന വാർത്തകൾക്ക് പിന്നാലെ നടി തൃഷയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ സൈബറാക്രമണം

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ്‌യും ഭാര്യ സംഗീതയും വിവാഹമോചനത്തിനൊരുങ്ങുന്നു എന്ന വാർത്തകൾക്ക് പിന്നാലെ നടി തൃഷയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായ സൈബറാക്രമണം. വിജയ്‌യുമായുള്ള സംഗീതയുടെ ബന്ധം തകരാൻ കാരണം തൃഷയാണെന്ന് ആരോപിച്ചാണ് നടിയുടെ ഇൻസ്റ്റഗ്രാം, എക്സ് (ട്വിറ്റർ) പേജുകളിൽ ആരാധകർ കടുത്ത ഭാഷയിൽ വിമർശനം ഉന്നയിക്കുന്നത്.ഭർത്താവ് വിജയ്‌ക്ക് മറ്റൊരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സംഗീത വിവാഹമോചന ഹർജി നൽകിയത്. 2021 മുതൽ വിജയ് ഈ ബന്ധം തുടരുകയാണെന്നും താൻ പലതവണ വിലക്കിയിട്ടും അദ്ദേഹം പിന്മാറിയില്ലെന്നും ഹർജിയിൽ പറയുന്നു.

ഹർജിയിലെ പ്രധാന പരാമർശങ്ങൾ:

• വിശ്വാസവഞ്ചന: 1999-ൽ വിവാഹിതരായ തങ്ങളുടേത് സന്തോഷകരമായ ദാമ്പത്യമായിരുന്നുവെന്നും എന്നാൽ 2021 ഏപ്രിലിൽ വിജയ്‌യുടെ മറ്റൊരു ബന്ധം കണ്ടെത്തിയത് തന്നെ മാനസികമായി തകർക്കുമെന്നും സംഗീത പറയുന്നു.

• വാഗ്ദാനം ലംഘിച്ചു: ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പ് നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല. 2021 മുതൽ താൻ കടുത്ത മാനസിക പീഡനത്തിന് ഇരയാകുകയാണെന്നും സംഗീത ആരോപിക്കുന്നു.

• ഒറ്റപ്പെടുത്തൽ: പൊതുപരിപാടികളിൽ നിന്നും പ്രൊഫഷണൽ മീറ്റിംഗുകളിൽ നിന്നും വിജയ് തന്നെ അകറ്റി നിർത്തി. ഒരേ വീട്ടിൽ തന്നെ അകന്നു കഴിയാൻ നിർബന്ധിതയായതായും ഹർജിയിൽ വ്യക്തമാക്കുന്നു.വിജയ്‌യും തൃഷയും ഒന്നിച്ചുള്ള വിദേശയാത്രകളും പൊതുപരിപാടികളിലെ സാമീപ്യവുമാണ് ആരാധകരെ ചൊടിപ്പിക്കുന്നത്. സംഗീതയുടെ ഹർജിയിൽ പറയുന്ന 'വിവാഹേതര ബന്ധം' തൃഷയുമായാണെന്ന നിഗമനത്തിലാണ് സൈബർ ഇടങ്ങളിലെ ആക്രമണം.ഒരു കുടുംബം ഇല്ലാതാക്കിയതിന് അഭിനന്ദനങ്ങൾ", "അപ്പോ ഇത് ലവ് താനേ?" തുടങ്ങി പരിഹാസവും വിമർശനവും നിറഞ്ഞ കമന്റുകളാണ് തൃഷ പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ വരുന്നത്. വിജയ്‌യുമായി ചേർന്ന് തൃഷ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ തനിക്കും കുട്ടികൾക്കും വലിയ മാനസിക വിഷമമുണ്ടാക്കിയതായി സംഗീത ഹർജിയിൽ സൂചിപ്പിച്ചതായാണ് വിവരം.വിജയ്‌യുടെ കടുത്ത ആരാധകരിൽ ഒരു വിഭാഗം സംഗീതയ്ക്ക് പിന്തുണയുമായി എത്തുമ്പോൾ, മറ്റൊരു വിഭാഗം താരത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്ന പക്ഷക്കാരാണ്. ദീർഘകാലം നിയമപരമായ നീക്കം നീട്ടിവെച്ചത് മക്കളുടെ പഠനത്തെ ബാധിക്കാതിരിക്കാനാണെന്നും സംഗീത വ്യക്തമാക്കിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും മാതൃകാ ദമ്പതികളായി കരുതിയിരുന്ന വിജയ്-സംഗീത ബന്ധത്തിലെ വിള്ളൽ സിനിമാ ലോകത്തെ ഒന്നടങ്കം നിശബ്ദമാക്കിയിരിക്കുകയാണ്

Related Articles
Next Story