ധ്യാൻ ശ്രീനിവാസനും മീരാ വാസുദേവും ഒന്നിക്കുന്ന 'കല്യാണമരം'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

വ്യത്യസ്തമായ ഒരു കുടുംബപശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി എന്റർടെയ്നറാണ് 'കല്യാണമരം'. കുടുംബബന്ധങ്ങളുടെ കഥ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്ന ചിത്രം എല്ലാ വിഭാഗം പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്

സംവിധായകൻ രാജേഷ് അമനകര ഒരുക്കുന്ന പുതിയ ചിത്രം 'കല്യാണമരം' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മീരാ വാസുദേവ്, ആതിര പട്ടേൽ, ദേവനന്ദ ജിബിൻ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ഈ മാസം തന്നെ തിയേറ്ററുകളിലെത്തും. മറിയം സിനിമാസിന്റെ ബാനറിൽ സജി കെ. ഏലിയാസ് ആണ് ചിത്രം നിർമ്മിക്കുന്നത്.

രസിപ്പിക്കുന്ന കുടുംബകഥ

വ്യത്യസ്തമായ ഒരു കുടുംബപശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി എന്റർടെയ്നറാണ് 'കല്യാണമരം'. കുടുംബബന്ധങ്ങളുടെ കഥ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുന്ന ചിത്രം എല്ലാ വിഭാഗം പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

പ്രശാന്ത് മുരളി, മനോജ് കെ.യു, പ്രബിൻ ബാലൻ, നസീർ കുത്തുപറമ്പ്, അമൽ രാജ് ദേവ്, ഓമനയമ്മ തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ചിത്രത്തിന്റെ നിർമ്മാതാവായ സജി കെ. ഏലിയാസും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.അണിയറ പ്രവർത്തകർ

• കഥ: വിദ്യ രാജേഷ്

• സംഭാഷണം: പ്രദീപ് കെ. നായർ

• ഛായാഗ്രഹണം: രജീഷ് രാമൻ

• എഡിറ്റിംഗ്: രതിൻ രാധാകൃഷ്ണൻ

• സംഗീതം: അജയ് ജോസഫ്

• ഗാനരചന: സന്തോഷ് വർമ്മ

• പശ്ചാത്തല സംഗീതം: ശ്യാം ധർമ്മൻ

• ആലാപനം: ശ്രേയ ജയദീ

Related Articles
Next Story