രാഷ്ട്രീയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സത്യങ്ങളുമായി 'സംഹാര താണ്ഡവം' വരുന്നു; ചിത്രീകരണം പൂർത്തിയായി

നിരവധി ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ ജിനേഷ് മുകുന്ദനും ക്യാമറാമാനും എഡിറ്ററുമായ വിഷ്ണു റോയലും ആദ്യമായി ഒന്നിക്കുന്ന ഫീച്ചർ ഫിലിം കൂടിയാണിത്

കേരളത്തിനെ നടുക്കിയ പ്രമുഖ രാഷ്ട്രീയ കൊലപാതകത്തെ പ്രമേയമാക്കി ഒരുങ്ങുന്ന 'സംഹാര താണ്ഡവം' എന്ന ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി. നവാഗതനായ ജിനേഷ് മുകുന്ദൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം കേരളത്തിലെ ആനുകാലിക സംഭവങ്ങളെയും ലോകമറിയാത്ത ചില ഞെട്ടിക്കുന്ന സത്യങ്ങളെയും വെള്ളിത്തിരയിൽ എത്തിക്കുന്നു.നിരവധി ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ ജിനേഷ് മുകുന്ദനും ക്യാമറാമാനും എഡിറ്ററുമായ വിഷ്ണു റോയലും ആദ്യമായി ഒന്നിക്കുന്ന ഫീച്ചർ ഫിലിം കൂടിയാണിത്. എസ്.ജി. പ്രൊഡക്ഷൻസിനു വേണ്ടി സുനിൽ നായർ, ഗിരീഷ് കെ.ആർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ദ്ര പ്രതാപ്, സനീഷ് ഇല്ലിക്കൽ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത് പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ മാഫിയ ശശിയാണ്. സംഗീത സംവിധായകൻ ജെറിൻ തോമസ് ജെറ്റ് ഒരുക്കിയ ഗാനങ്ങൾ എം.ജി. ശ്രീകുമാർ, നജീം അർഷാദ്, മഞ്ചരി എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഒരു പക്കാ കൊമേഴ്സ്യൽ എന്റർടെയ്‌നർക്ക് വേണ്ട എല്ലാ ചേരുവകളും ചിത്രത്തിലുണ്ടെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.

അഭിനേതാക്കൾ

വിയാൻ, ശരണ്യ വിശാഖ്, ആതിര വി.എ എന്നിവർക്കൊപ്പം സജി വാക്കനാട്, പ്രശോഭ, രാഹുൽ വെള്ളായണി, ശ്രീജിത്ത്, മഹാദേവൻ, ആൽബിൻ വർഗീസ്, അഖിൽ ഗുലുഗുൽ, വിഷ്ണു മണ്ണയം, നിഖിൽ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

മറ്റു സാങ്കേതിക പ്രവർത്തകർ:

• ക്രിയേറ്റീവ് ഡയറക്ടർ: അതുൽ ഭുവനേന്ദ്

• ബാക്ക്ഗ്രൗണ്ട് സ്കോർ: അശ്വിൻ വർമ്മ

• പ്രൊഡക്ഷൻ കൺട്രോളർ: നിഖിൽ കുണ്ടറ

• പി.ആർ.ഒ: അയ്മനം സാജൻ

നിലവിൽ സ്റ്റുഡിയോ വർക്കുകൾ പുരോഗമിക്കുന്ന ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

Related Articles
Next Story