തൃഷ വിജയ് ബന്ധത്തിന്റെ ഉറവിടം തപ്പി സോഷ്യൽ മീഡിയ.വിദേശ യാത്രകളുടെ ഫോട്ടോകൾ വൈറൽ

അതേസമയം, വിവാഹമോചനത്തെക്കുറിച്ചോ തങ്ങൾക്കെതിരെ ഉയരുന്ന ആരോപണങ്ങളെക്കുറിച്ചോ ദളപതി വിജയ്‌യോ തൃഷ കൃഷ്ണനോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

തമിഴ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികളായി അറിയപ്പെട്ടിരുന്ന സൂപ്പർതാരം വിജയ്‌യും ഭാര്യ സംഗീതയും വിവാഹമോചനത്തിനൊരുങ്ങുന്നു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ചെങ്കൽപ്പെട്ട് ഫാമിലി കോടതിയിൽ സംഗീത സ്വർണ്ണലിങ്കം സമർപ്പിച്ച ഹർജി പ്രകാരം, വിജയ്‌യുമായുള്ള മാനസികമായ അകൽച്ചയും ഒരു പ്രമുഖ നടിയുമായുള്ള താരത്തിന്റെ വിവാഹേതര ബന്ധവുമാണ് വിവാഹമോചനത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഹർജിയിൽ നടിയുടെ പേര് നേരിട്ട് പരാമർശിച്ചിട്ടില്ലെങ്കിലും, ഇത് നടി തൃഷ കൃഷ്ണനാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ സിനിമാ വൃത്തങ്ങളിൽ ശക്തമായിരിക്കുന്നത്.

വിവാഹമോചന വാർത്തകൾക്കൊപ്പം വിജയ്‌യും തൃഷയും മുൻപ് നോർവേയിൽ വെച്ച് ഒരുമിച്ച് ഷോപ്പിംഗ് നടത്തുന്നതിന്റെ പഴയ ചിത്രങ്ങൾ വീണ്ടും പ്രചരിക്കുന്നത് ഈ സംശയങ്ങൾക്ക് ആക്കം കൂട്ടുന്നു. തൃഷ മുൻപ് പങ്കുവെച്ച തന്റെ യൂറോപ്യൻ യാത്രയുടെ ചിത്രങ്ങളിൽ ഒരാളുടെ കൈ പിടിച്ചുനിൽക്കുന്ന ദൃശ്യങ്ങളും ആരാധകർ ഇപ്പോൾ പുതിയ സാഹചര്യത്തിൽ ചർച്ചയാക്കുന്നുണ്ട്. 2004-ൽ 'ഗില്ലി'യിലൂടെ തുടങ്ങിയ ഇവരുടെ ഓൺ-സ്ക്രീൻ കെമിസ്ട്രി 'തിരുപ്പാച്ചി', 'ആതി', 'കുരുവി' തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം 2023-ൽ 'ലിയോ' എന്ന ചിത്രത്തിലൂടെ ഇരുവരും വീണ്ടും ഒന്നിച്ചതും ആരാധകർ ആവേശത്തോടെയാണ് സ്വീകരിച്ചിരുന്നത്.

സോഷ്യൽ മീഡിയയിൽ ഈ വാർത്തയോട് സമ്മിശ്ര പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. നീണ്ട 25 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാനുള്ള തീരുമാനത്തിൽ വിജയ്‌യെ വിമർശിച്ചും കുറ്റപ്പെടുത്തിയുമുള്ള കമന്റുകൾ വ്യാപകമാണ്. 1999 ഓഗസ്റ്റിലായിരുന്നു വിജയ്‌യുടെയും സംഗീതയുടെയും വിവാഹം. ഇവർക്ക് ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. കുടുംബജീവിതത്തിലെ ഈ അപ്രതീക്ഷിത തകർച്ച ആരാധകരെയും സഹപ്രവർത്തകരെയും ഒരുപോലെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്.

അതേസമയം, വിവാഹമോചനത്തെക്കുറിച്ചോ തങ്ങൾക്കെതിരെ ഉയരുന്ന ആരോപണങ്ങളെക്കുറിച്ചോ ദളപതി വിജയ്‌യോ തൃഷ കൃഷ്ണനോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. താരങ്ങളുടെ ഭാഗത്തുനിന്നുള്ള വ്യക്തമായ വിശദീകരണത്തിനായി കാത്തിരിക്കുകയാണ് സിനിമാ ലോകം.

Related Articles
Next Story