ഇത്തവണ ഹിറ്റ് അടിക്കാൻ ഒരുങ്ങി സൂര്യ. അറ്റലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥ് ആൻഡ് സൺസ്' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ സൽമാൻ നായകനായ 'ലക്കി ഭാസ്കർ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന സിനിമയാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്. മലയാളി താരം മമിത ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തു

ചെന്നൈ: തെന്നിന്ത്യൻ സൂപ്പർതാരം സൂര്യയെ നായകനാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു. 'വിശ്വനാഥ് ആൻഡ് സൺസ്' (Viswanath and Sons) എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ഒരു കൈയ്യിൽ കുഞ്ഞിനെ എടുത്തുപിടിച്ച് മറുകൈയ്യിൽ പാൽകുപ്പിയുമായി നിൽക്കുന്ന സൂര്യയുടെ കൗതുകകരമായ ലുക്കാണ് പോസ്റ്ററിലുള്ളത്. സമീപകാലത്ത് പുറത്തിറങ്ങിയ സൂര്യ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാത്ത സാഹചര്യത്തിൽ, ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയുമായി താരം എത്തുന്നത് വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്.

ദുൽഖർ സൽമാൻ നായകനായ 'ലക്കി ഭാസ്കർ' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന സിനിമയാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്. മലയാളി താരം മമിത ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത്. 'പ്രേമലു' എന്ന ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം തമിഴിൽ മമിതയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ പ്രോജക്റ്റുകളിൽ ഒന്നാണിത്. കൂടാതെ ബോളിവുഡ് താരം രവീണ ടണ്ടൻ, രാധിക ശരത്കുമാർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്.

സാങ്കേതിക വശങ്ങളിലും മലയാളി സാന്നിധ്യം ശ്രദ്ധേയമാണ്. പ്രശസ്ത ഛായാഗ്രാഹകൻ നിമിഷ് രവിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. സിത്താര എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന് ജി.വി. പ്രകാശ് കുമാറാണ് സംഗീതം ഒരുക്കുന്നത്. വൈകാതെ തന്നെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന.

Related Articles
Next Story