വിജയ് തൃഷ പ്രണയത്തിൽ പൂർണ പിന്തുണ നൽകിയത് തൃഷയുടെ അമ്മ
വിജയ് ഒരു നായക്കുട്ടിയെ കൈയ്യിലെടുത്ത് നിൽക്കുന്നതും തൃഷ അത് നോക്കിനിൽക്കുന്നതുമായ ചിത്രം പങ്കുവെച്ച് 'ഹാപ്പി ബർത്ത്‌ഡേ ബെസ്റ്റസ്റ്റ്' എന്നായിരുന്നു തൃഷ കുറിച്ചത്

തമിഴ് സൂപ്പർതാരവും രാഷ്ട്രീയനേതാവുമായ വിജയ്‌യുടെ സ്വകാര്യജീവിതത്തെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമാകുന്നു. വിജയ്‌യും ഭാര്യ സംഗീതയും വിവാഹമോചനത്തിനൊരുങ്ങുന്നു എന്ന വാർത്തകൾക്കിടയിൽ നടി തൃഷയുടെ പേര് വലിച്ചിഴയ്ക്കപ്പെട്ടതാണ് പുതിയ വിവാദങ്ങൾക്ക് കാരണമായത്. ഒരു പ്രമുഖ നടിയുമായുള്ള ബന്ധമാണ് തങ്ങളുടെ ദാമ്പത്യം തകരാൻ കാരണമെന്ന് സംഗീത ആരോപിച്ചുവെന്ന വാർത്തകൾ പുറത്തുവന്നതോടെ തൃഷയ്‌ക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളാണ് നടന്നത്. എന്നാൽ ഈ സാഹചര്യത്തിലും വിജയ്‌യുടെ 51-ാം ജന്മദിനത്തിൽ തൃഷ പങ്കുവെച്ച ആശംസയും അതിന് പിന്നാലെ പ്രചരിക്കുന്ന മറ്റൊരു സ്ക്രീൻഷോട്ടുമാണ് ഇപ്പോൾ ആരാധകർക്കിടയിൽ കൗതുകമുണർത്തുന്നത്.
വിജയ് ഒരു നായക്കുട്ടിയെ കൈയ്യിലെടുത്ത് നിൽക്കുന്നതും തൃഷ അത് നോക്കിനിൽക്കുന്നതുമായ ചിത്രം പങ്കുവെച്ച് 'ഹാപ്പി ബർത്ത്‌ഡേ ബെസ്റ്റസ്റ്റ്' എന്നായിരുന്നു തൃഷ കുറിച്ചത്. ഒരു സാധാരണ ലൊക്കേഷൻ ചിത്രത്തിന് പകരം ഇത്തരമൊരു ഫോട്ടോ തിരഞ്ഞെടുത്തത് ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ തെളിവായി ആരാധകർ വ്യാഖ്യാനിച്ചു. ഇതിന് പിന്നാലെയാണ് തൃഷയുടെ അമ്മ ഉമാ കൃഷ്ണന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി എന്ന പേരിൽ ഒരു സ്ക്രീൻഷോട്ട് വ്യാപകമായി പ്രചരിക്കാൻ തുടങ്ങിയത്. തൃഷയുടെ പോസ്റ്റ് റീ-ഷെയർ ചെയ്തുകൊണ്ട് അതിനൊപ്പം ഹൃദയചിഹ്നങ്ങൾ (Heart Emoji) ചേർത്ത നിലയിലായിരുന്നു ഈ ചിത്രം. വിജയ്-തൃഷ ബന്ധത്തിന് അമ്മയുടെ അംഗീകാരം ലഭിച്ചുവെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിൽ പലരും ഇതിനെ വിശേഷിപ്പിക്കുന്നത്.
എന്നാൽ, പ്രചരിക്കുന്ന ഈ സ്ക്രീൻഷോട്ട് യഥാർത്ഥമാണോ അതോ എഡിറ്റ് ചെയ്തതാണോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണമൊന്നുമില്ല. തൃഷയുടെ ടീം കൈകാര്യം ചെയ്യുന്ന മറ്റൊരു പേജിലും ഈ ചിത്രം പ്രത്യക്ഷപ്പെട്ടതായി ചിലർ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ഉമാ കൃഷ്ണൻ നേരിട്ട് ഇത്തരമൊരു സ്റ്റോറി പങ്കുവെച്ചിരുന്നോ എന്നതിൽ വ്യക്തതയില്ല. വിജയ് തന്റെ രാഷ്ട്രീയ പാർട്ടി പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെ പുറത്തുവരുന്ന ഇത്തരം വ്യക്തിപരമായ വാർത്തകൾ വലിയ ചർച്ചകൾക്കാണ് തമിഴ് സിനിമാ-രാഷ്ട്രീയ മേഖലകളിൽ വഴിയൊരുക്കിയിരിക്കുന്നത്.
