ബോളിവുഡ് സിനിമകളിൽ ആര് നായികയാകണമെന്ന് തീരുമാനിക്കുന്നത് നായകൻ ;അതിനും ചില അഡ്ജസ്റ്റ്മെന്റ് മാനദണ്ഡങ്ങൾ. വീണ്ടും വിവാദ പരാമർഷമായി തപസ്സി പന്നു
തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതുകൊണ്ട് ചിലർക്കെങ്കിലും തന്നോട് ബഹുമാനമുണ്ടെന്നും എന്നാൽ കൂടുതൽ പേർക്കും താൻ ഒരു 'പ്രശ്നക്കാരി' ആണെന്ന തോന്നലാണുള്ളതെന്നും താരം വെളിപ്പെടുത്തി

ഏതുവിഷയത്തിലും തന്റെ നിലപാടുകൾ വെട്ടിത്തുറന്നുപറയുന്ന സ്വഭാവം കാരണം തനിക്ക് സിനിമകൾ നഷ്ടമായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ ബോളിവുഡ് താരം താപ്സി പന്നു. ചലച്ചിത്ര മേഖലയിലെ പല പ്രവണതകളെക്കുറിച്ചും സാമൂഹിക വിഷയങ്ങളെക്കുറിച്ചും ആർക്കും വഴങ്ങാതെ സ്വന്തം അഭിപ്രായം വ്യക്തമാക്കുന്ന താപ്സിയുടെ രീതി വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ സംസാരിക്കുന്നത് തന്റെ കരിയറിനെ ബാധിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, തന്റെ സത്യസന്ധമായ നിലപാടുകൾ പലപ്പോഴും സിനിമകൾ നഷ്ടപ്പെടാൻ കാരണമായിട്ടുണ്ടെന്ന് താരം ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞു. പലരും തന്നെ 'വളരെ ബോൾഡ്' ആയ വ്യക്തിയായി കാണുന്നതുകൊണ്ട് സിനിമയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും താപ്സി വ്യക്തമാക്കി.
സിനിമാ ലോകത്തെ അലിഖിതമായ പല നിയമങ്ങൾക്കും വഴങ്ങാത്തതും ചോദ്യങ്ങൾ ചോദിക്കുന്നതും ചില നിർമ്മാതാക്കൾക്കും സംവിധായകർക്കും ഇഷ്ടപ്പെടാറില്ലെന്ന് താപ്സി ചൂണ്ടിക്കാട്ടി. നായികമാരിൽ നിന്ന് പലപ്പോഴും പ്രതീക്ഷിക്കുന്നത് നിശബ്ദതയാണെന്നും എന്നാൽ താൻ അതിന് തയ്യാറാകാത്തതാണ് പല അവസരങ്ങളും ഇല്ലാതാക്കിയത്. പക്ഷേ, ഇങ്ങനെ അവസരങ്ങൾ നഷ്ടപ്പെടുന്നതിൽ തനിക്ക് ലേശം പോലും സങ്കടമില്ലെന്നും താരം കൂട്ടിച്ചേർത്തു. സത്യസന്ധമല്ലാത്ത ഒരു രീതി പിന്തുടർന്ന് അവസരങ്ങൾ നേടുന്നതിനേക്കാൾ തനിക്ക് പ്രിയം സ്വന്തം വ്യക്തിത്വം പണയപ്പെടുത്താതെ മുന്നോട്ട് പോകുന്നതാണെന്ന് താപ്സി ഉറപ്പിച്ചു പറഞ്ഞു.
തന്റെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതുകൊണ്ട് ചിലർക്കെങ്കിലും തന്നോട് ബഹുമാനമുണ്ടെന്നും എന്നാൽ കൂടുതൽ പേർക്കും താൻ ഒരു 'പ്രശ്നക്കാരി' ആണെന്ന തോന്നലാണുള്ളതെന്നും താരം വെളിപ്പെടുത്തി. എങ്കിലും തന്നെ വിശ്വസിക്കുന്ന, തന്റെ അഭിനയശേഷിയെ വിലമതിക്കുന്ന സംവിധായകർക്കൊപ്പം നല്ല ചിത്രങ്ങൾ ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നത്. സിനിമയ്‌ക്ക് പുറത്തുള്ള കാര്യങ്ങളെക്കാൾ സ്ക്രീനിലെ പ്രകടനത്തിനാകണം മുൻഗണന നൽകേണ്ടതെന്നും താപ്സി പന്നു ഓർമ്മിപ്പിച്ചു. തന്റെ നിലപാടുകൾ മാറ്റാൻ താൻ തയ്യാറല്ലെന്നും കരിയറിലെ ഉയർച്ച താഴ്ചകളെ ഭയമില്ലാതെ നേരിടുമെന്നും പറഞ്ഞാണ് താരം അഭിമുഖം അവസാനിപ്പിച്ചത്.
