അവിഹിത കഥ സത്യം തന്നെ ; വിവാഹ ചടങ്ങിൽ തൃഷയുമായി ഒന്നിച്ചെത്തി നടൻ വിജയ്
പ്രൊഡ്യൂസർ കൽപ്പാത്തി എസ്. സുരേഷിൻ്റെ മകൻ്റെ വിവാഹ സൽക്കാര ചടങ്ങിലാണ് വിജയിയും തൃഷയും പങ്കെടുത്തത്. ഇവർ ഒരേ കാറിലാണ് ചടങ്ങിനെത്തിയത്. കൂടാതെ വേദിയിൽ വച്ച് വധൂവരന്മാർക്കൊപ്പം ഒന്നിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ഇരുവരും ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞിരുന്നു എന്നതും ശ്രദ്ധേയമായി.

ചെന്നൈയിൽ നടന്ന നിർമാതാവ് കൽപ്പാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ സത്കാരത്തിൽ നടൻ വിജയ്‌യും നടി തൃഷയും ഒന്നിച്ചെത്തിയത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഒരേ കാറിൽ പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ചെത്തിയ ഇരുവരും വിവാഹവേദിയിൽ ഏറെ നേരം കുടുംബാംഗങ്ങൾക്കൊപ്പം സമയം ചെലവഴിച്ചു. വിജയ് പൂച്ചെണ്ട് പിടിച്ചുനിൽക്കുന്നതും തൃഷ കാറിൽ നിന്ന് ഇറങ്ങി അദ്ദേഹത്തെ പിന്തുടരുന്നതുമായ വീഡിയോകൾ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. വിവാഹമോചന വാർത്തകൾ കത്തിനിൽക്കുന്നതിനിടെയുള്ള ഇരുവരുടെയും ഈ പൊതുവേദിയിലെ സാന്നിധ്യം ആരാധകർക്കിടയിൽ വലിയ ആശങ്കയും സംശയങ്ങളും ഉയർത്തുന്നുണ്ട്.
27 വർഷത്തെ ദാമ്പത്യത്തിന് ശേഷം വിജയ്‌യും സംഗീതയും വേർപിരിയുന്നു എന്ന വാർത്ത ആരാധകർക്ക് വലിയ ഞെട്ടലാണ് നൽകിയത്. തെന്നിന്ത്യയിലെ പ്രശസ്തയായ ഒരു നടിയുമായുള്ള വിവാഹേതര ബന്ധമാണ് വിവാഹമോചനത്തിന് കാരണമെന്ന പ്രചാരണമാണ് വാർത്തകൾക്ക് തീപിടിപ്പിച്ചത്. നടിയുടെ സ്വകാര്യത മാനിച്ച് വിവാഹമോചന ഹരജിയിൽ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഈ സംഭവവികാസങ്ങൾക്ക് പിന്നാലെ നടി തൃഷയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ അരങ്ങേറുന്നുണ്ട്. അതേസമയം, സംഗീതയ്ക്ക് പിന്തുണയുമായി 'ജസ്റ്റിസ് ഫോർ സംഗീത' എന്ന ഹാഷ്‌ടാഗ് ക്യാമ്പയിനും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. തൃഷ വിജയ്‌യെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
കുടുംബപ്രശ്നങ്ങൾ രൂക്ഷമാണെന്നതിന്റെ സൂചനയായി വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് പിതാവിനെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തതും ആരാധകർ ഗൗരവത്തോടെയാണ് കാണുന്നത്. ഈ സാഹചര്യത്തിൽ, വിഷയം കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങൾ വിജയ് നടത്തുന്നതായാണ് വിവരം. തന്റെ രാഷ്ട്രീയ ഭാവിയും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും കണക്കിലെടുത്ത് പരസ്യമായ നിയമപോരാട്ടങ്ങൾ ഒഴിവാക്കാൻ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഇടപെട്ട് ഒത്തുതീർപ്പ് ചർച്ചകൾ നടത്തുന്നുണ്ട്. സംഗീതയ്ക്കും മക്കൾക്കുമായി 250 കോടി രൂപ നഷ്ടപരിഹാരമായി വിജയ് വാഗ്ദാനം ചെയ്തതായും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഈ നിർദ്ദേശം സംഗീത സ്വീകരിച്ചോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
