ക്രിക്കറ്റിൽ മാത്രമല്ല ഇൻസ്റ്റാഗ്രാമിലും കത്തിക്കയറി സഞ്ചു

സഞ്ജുവിന് കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ മാത്രം 2.8 മില്യൺ ഫോളോവേഴ്‌സാണ് വർധിച്ചത്. നിലവിൽ 14.8 മില്യൺ (1.4 കോടി) ഫോളോവേഴ്‌സുമായി സോഷ്യൽ മീഡിയയിൽ ഒരു 'സഞ്ജു തരംഗം' തന്നെ ദൃശ്യമാണ്

സോഷ്യൽ മീഡിയയുടെ അതിപ്രസരമുള്ള ഈ കാലഘട്ടത്തിൽ താരങ്ങളും ആരാധകരും തമ്മിലുള്ള ദൂരം വൻതോതിൽ കുറഞ്ഞിരിക്കുകയാണ്. ഇതിൽ സജീവമായവർക്ക് തങ്ങളുടെ കരിയറിൽ മികച്ച മുന്നേറ്റം നടത്താൻ സാധിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഇതിനിടെ, ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള മലയാളികളുടെ പുതുക്കിയ പട്ടികയിൽ നാലാം സ്ഥാനത്തെത്തി ക്രിക്കറ്റ് താരം സഞ്ജു സാംസൺ വൻ കുതിപ്പാണ് നടത്തിയിരിക്കുന്നത്. വെസ്റ്റ് ഇൻഡീസിനെതിരായ സൂപ്പർ-8 പോരാട്ടത്തിലും ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലും പുറത്തെടുത്ത മിന്നും പ്രകടനങ്ങളാണ് ഈ നേട്ടത്തിന് പിന്നിൽ. ടീമിന് ഏറ്റവും ആവശ്യമുള്ള സമയത്ത് തുടർച്ചയായ രണ്ട് അർധ സെഞ്ചുറികളും പ്ലെയർ ഓഫ് ദി മാച്ച് അവാർഡുകളും നേടിയ സഞ്ജുവിന് കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ മാത്രം 2.8 മില്യൺ ഫോളോവേഴ്‌സാണ് വർധിച്ചത്. നിലവിൽ 14.8 മില്യൺ (1.4 കോടി) ഫോളോവേഴ്‌സുമായി സോഷ്യൽ മീഡിയയിൽ ഒരു 'സഞ്ജു തരംഗം' തന്നെ ദൃശ്യമാണ്. ആരാധകർക്ക് പുറമെ ഐപിഎൽ ടീമുകളും ഐസിസി പോലും സഞ്ജുവിന്റെ ഈ വിശ്വരൂപം ആഘോഷമാക്കുകയാണ്.

Related Articles
Next Story