ആദ്യ ഡേറ്റ് നടന്ന ആ രാത്രി പ്രിയങ്കയുമായി ഫ്രഞ്ച് കിസ് ചെയ്തു.' -നിക്ക് ജൊനാസ്

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുമായുള്ള തന്റെ ആദ്യ ഡേറ്റിന്റെ മധുരമുള്ള ഓർമ്മകൾ പങ്കുവെച്ച് ഭർത്താവും ഗായകനുമായ നിക്ക് ജൊനാസ്. ഹോളിവുഡ് ബൗളിൽ നടന്ന 'ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ്' എന്ന ഷോ കാണാൻ പോയതിനെക്കുറിച്ചാണ് നിക്ക് മനസ്സ് തുറന്നത്

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുമായുള്ള തന്റെ ആദ്യ ഡേറ്റിന്റെ മധുരമുള്ള ഓർമ്മകൾ പങ്കുവെച്ച് ഭർത്താവും ഗായകനുമായ നിക്ക് ജൊനാസ്. ഹോളിവുഡ് ബൗളിൽ നടന്ന 'ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ്' എന്ന ഷോ കാണാൻ പോയതിനെക്കുറിച്ചാണ് നിക്ക് മനസ്സ് തുറന്നത്. പ്രിയങ്കയുമായുള്ള ആ കൂടിക്കാഴ്ച വെറുമൊരു സാധാരണ ഡേറ്റ് ആയിരുന്നില്ലെന്നും ഒരു ഗ്രൂപ്പ് ഡേറ്റിംഗിന്റെ പ്രതീതിയായിരുന്നു അതിനുണ്ടായിരുന്നതെന്നും നിക്ക് വെളിപ്പെടുത്തി. തനിക്കൊപ്പം തന്റെ സഹോദരൻ കെവിൻ ജൊനാസും പ്രിയങ്കയ്ക്കൊപ്പം അവരുടെ സുഹൃത്തും അന്നത്തെ വൈകുന്നേരങ്ങളിൽ കൂടെയുണ്ടായിരുന്നു.

ആദ്യ ഡേറ്റിംഗിൽ പ്രിയങ്കയ്ക്ക് തന്നോട് താൽപ്പര്യം തോന്നുമോ എന്ന ആശങ്ക തനിക്കുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ഇതൊരു കൂട്ടായ ഒത്തുചേരലാക്കി മാറ്റിയതെന്നും നിക്ക് ഓർത്തെടുത്തു. അന്ന് കെവിൻ തനിക്ക് വേണ്ടി പ്രിയങ്കയോട് സംസാരിച്ച കാര്യങ്ങളും നിക്ക് ചിരിയോടെ പങ്കുവെച്ചു. "അന്ന് രാത്രി ഞങ്ങൾ പരസ്പരം ചുംബിച്ചു, അത് അതിമനോഹരമായ ഒരു നിമിഷമായിരുന്നു" എന്നാണ് നിക്ക് ആ നിമിഷത്തെക്കുറിച്ച് പറഞ്ഞത്. 2018-ൽ തുടങ്ങിയ പ്രണയത്തിനൊടുവിൽ അതേ വർഷം തന്നെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. നിക്കിന്റെ ഈ തുറന്നുപറച്ചിൽ ഇപ്പോൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.

Related Articles
Next Story