'ആദ്യം തിരഞ്ഞെടുപ്പ് അവസാനിക്കട്ടെ...എല്ലാവരുടെയും അനുഗ്രഹത്തോടെ അടുത്ത വലിയ പ്രഖ്യാപനം നടത്തും തൃഷ

ഈ സ്‌ക്രീൻഷോട്ട് വളരെ പെട്ടെന്ന് വൈറലായി. ഒരുപാട് പേർ ഷെയർ ചെയ്തു. അതിനൊപ്പം തന്നെ ഇതിന്റെ ആധികാരികതയെക്കുറിച്ചും സംശയങ്ങളുണ്ടായി

നടി തൃഷയും നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്‌യും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഗോസിപ്പുകൾ തമിഴ് സിനിമാലോകത്തും സോഷ്യൽ മീഡിയയിലും വീണ്ടും സജീവമാകുന്നു. വിജയ്‌യുടെ ഭാര്യ സംഗീത സമർപ്പിച്ച വിവാഹമോചന ഹർജിയിലെ പരാമർശങ്ങൾ ഈ ചർച്ചകൾക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. ഇതിനിടെ, ഒരു പ്രമുഖ നിർമ്മാതാവിന്റെ മകന്റെ വിവാഹ സത്കാരത്തിന് ഇരുവരും ഒന്നിച്ച് എത്തിയതും അഭ്യൂഹങ്ങൾ വർധിപ്പിച്ചു. താരങ്ങൾക്കെതിരെ ഒരു വശത്ത് സൈബർ ആക്രമണം നടക്കുമ്പോഴും അവരുടെ ഓരോ സോഷ്യൽ മീഡിയ നീക്കങ്ങളും ആരാധകർ ഉറ്റുനോക്കുകയാണ്.

ഏറ്റവും ഒടുവിലായി, തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി എന്ന പേരിൽ പ്രചരിക്കുന്ന ഒരു സ്‌ക്രീൻഷോട്ടാണ് പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തിയത്. "ആദ്യം തിരഞ്ഞെടുപ്പ് അവസാനിക്കട്ടെ... എല്ലാവരുടെയും അനുഗ്രഹത്തോടെ അടുത്ത വലിയ പ്രഖ്യാപനം നടത്തും" എന്ന വാചകമാണ് ഈ സ്റ്റോറിയിലുള്ളത്. രാഷ്ട്രീയത്തിൽ സജീവമായ വിജയ്, വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം തന്റെ വ്യക്തിജീവിതത്തിലെ സുപ്രധാനമായ ഒരു തീരുമാനം വെളിപ്പെടുത്തിയേക്കുമെന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇതിനെ വ്യാഖ്യാനിക്കുന്നത്. രാഷ്ട്രീയ ജീവിതത്തെ ബാധിക്കാത്ത രീതിയിൽ തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇത്തരം പ്രഖ്യാപനങ്ങൾ ഉണ്ടാവൂ എന്നും പലരും വാദിക്കുന്നു.

എന്നാൽ, ഈ വൈറൽ സ്‌ക്രീൻഷോട്ടിന്റെ ആധികാരികതയെക്കുറിച്ച് വലിയ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. തൃഷയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൊന്നും നിലവിൽ ഇങ്ങനെയൊരു പോസ്റ്റ് കാണാനില്ലാത്തതിനാൽ, ഇത് ആരോ മനപ്പൂർവ്വം നിർമ്മിച്ച വ്യാജ സ്ക്രീൻഷോട്ട് ആകാനാണ് സാധ്യതയെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. എങ്കിലും, വിജയ്-തൃഷ ജോഡികളെ സംബന്ധിച്ച വാർത്തകൾ തമിഴ് രാഷ്ട്രീയത്തിലും സിനിമാ വൃത്തങ്ങളിലും വലിയ തരംഗമായി തുടരുകയാണ്.

Related Articles
Next Story