വിവാഹത്തിന് ക്ഷണിച്ചില്ല ;കുഞ്ഞു ആരാധികയുടെ വലിയ പരാതി.ഒടുവിൽ വീട്ടിലേക്ക് ക്ഷണിച്ച് വിജയ് ദേവര് കൊണ്ട

മോളേ... ഞാൻ നിന്നെ വീട്ടിലേക്ക് ഉച്ചഭക്ഷണത്തിന് വിളിക്കാം. നിനക്ക് ഇഷ്ടപ്പെട്ട ഭക്ഷണവും മധുരപലഹാരങ്ങളും ഏതാണെന്ന് പറയൂ, നമുക്ക് എല്ലാം വീട്ടിൽ ഉണ്ടാക്കി ഒരുമിച്ച് കഴിക്കാം" എന്നായിരുന്നു വിജയിയുടെ സ്നേഹം നിറഞ്ഞ പ്രതികരണം.

ദക്ഷിണേന്ത്യൻ സിനിമാലോകത്തെ പ്രിയജോഡികളായ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹത്തിന് പിന്നാലെ ഒരു കുട്ടി ആരാധികയും വിജയ്‌യും തമ്മിലുള്ള രസകരമായ സംഭാഷണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ച് നടന്ന ലളിതമായ വിവാഹച്ചടങ്ങുകൾക്ക് ശേഷം, മാർച്ച് 4-ന് ഹൈദരാബാദിൽ വെച്ച് സിനിമാ-രാഷ്ട്രീയ പ്രമുഖർക്കായി വിപുലമായ വിരുന്നും ഇവർ ഒരുക്കിയിരുന്നു. എന്നാൽ തന്നെ വിവാഹത്തിന് ക്ഷണിക്കാത്തതിൽ പരിഭവം പ്രകടിപ്പിച്ചുകൊണ്ടുള്ള ഒരു കൊച്ചു പെൺകുട്ടിയുടെ വീഡിയോ പുറത്തുവന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. "ഞാനും നിങ്ങളുടെ ആരാധികയല്ലേ, പിന്നെന്താ ഞങ്ങളെ വിളിക്കാത്തത്?" എന്ന കുട്ടിയുടെ നിഷ്കളങ്കമായ ചോദ്യം നിമിഷനേരം കൊണ്ട് വൈറലായി.

തന്റെ കുട്ടി ആരാധികയുടെ പരിഭവം ശ്രദ്ധയിൽപ്പെട്ട വിജയ് ദേവരകൊണ്ട ഉടൻ തന്നെ ഹൃദയസ്പർശിയായ മറുപടിയുമായി രംഗത്തെത്തി. "മോളേ... ഞാൻ നിന്നെ വീട്ടിലേക്ക് ഉച്ചഭക്ഷണത്തിന് വിളിക്കാം. നിനക്ക് ഇഷ്ടപ്പെട്ട ഭക്ഷണവും മധുരപലഹാരങ്ങളും ഏതാണെന്ന് പറയൂ, നമുക്ക് എല്ലാം വീട്ടിൽ ഉണ്ടാക്കി ഒരുമിച്ച് കഴിക്കാം" എന്നായിരുന്നു വിജയിയുടെ സ്നേഹം നിറഞ്ഞ പ്രതികരണം. താരത്തിന്റെ ഈ മറുപടി ആരാധകരുടെ മനം കവർന്നിരിക്കുകയാണ്. വിവാഹത്തിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മധുരം വിതരണം ചെയ്യുകയും ക്ഷേത്രങ്ങളിൽ അന്നദാനം നടത്തുകയും ചെയ്ത ദമ്പതികൾ, തിരക്കുകൾക്കിടയിലും ഒരു കുഞ്ഞു ആരാധകയുടെ ചോദ്യത്തിന് മറുപടി നൽകാൻ കാണിച്ച ലാളിത്യത്തെ സോഷ്യൽ മീഡിയ വാനോളം പുകഴ്ത്തുകയാണ്.

Related Articles
Next Story