നവാഗതനായ സലോഷ് വർഗീസ് സംവിധാനം ചെയ്യുന്ന 'ഇരുവൈരവ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
. ഷൈൻ ടോം ചാക്കോ, കോട്ടയം നസീർ, ശിവജിത് പത്മനാഭൻ, മീനാക്ഷി രവീന്ദ്രൻ, ശരണ്യ രാമചന്ദ്രൻ, സിതാര ബാലകൃഷ്ണൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ ഔദ്യോഗികമായി പുറത്തുവിട്ടത്.

നവാഗതനായ സലോഷ് വർഗീസ് സംവിധാനം ചെയ്യുന്ന 'ഇരുവൈരവ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഷൈൻ ടോം ചാക്കോ, കോട്ടയം നസീർ, ശിവജിത് പത്മനാഭൻ, മീനാക്ഷി രവീന്ദ്രൻ, ശരണ്യ രാമചന്ദ്രൻ, സിതാര ബാലകൃഷ്ണൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ ഔദ്യോഗികമായി പുറത്തുവിട്ടത്. ഉമേഷ് ഒറ്റക്കൽ കഥയെഴുതിയ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സലോഷ് വർഗീസും ഉമേഷും ചേർന്നാണ് തയ്യാറാക്കിയിരിക്കുന്നത്.
പ്രസാദ് അറുമുഖം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ ബി. ഹരിയാണ്. ഉണ്ണി ക്ലാസിക് കലയും, രാജു ഈങ്ങാപ്പുഴ വസ്ത്രാലങ്കാരവും, അനൂപ് സാബു ചമയവും നിർവഹിച്ചിരിക്കുന്നു. കവിത സലോഷാണ് നിർമ്മാണ നിർവ്വഹണം. വിശ്വാമിത്രയുടെ വരികൾക്ക് ശിവ കൃഷ്ണൻ സംഗീതം പകർന്നിരിക്കുന്നു. വിജയ് യേശുദാസ്, സിതാര, അഫ്സൽ, നിമ്യ ലാൽ എന്നിവരാണ് ഗായകർ. സുരേഷ് നന്ദൻ പശ്ചാത്തല സംഗീതവും ഡ്രാക്കൺ ജിറോഷ് സംഘട്ടനവും മിഥുൻ മനോഹർ കൊറിയോഗ്രാഫിയും കൈകാര്യം ചെയ്തിരിക്കുന്നു.
മനോജ് റിയൽ വിഷൻ സ്റ്റിൽസും കൃഷ്ണജിത് എസ്. വിജയൻ എഡിറ്റിംഗും സൗണ്ട് ഡിസൈനും നിർവഹിച്ചിരിക്കുന്നു. ഹുസൈൻ അബ്ദുൽ ഷുക്കൂറാണ് കളറിസ്റ്റ്. ഷായി ശങ്കർ, എയ്ഞ്ചൽ അനിൽ, നസീർ സംക്രാന്തി, ഗായത്രി നമ്പ്യാർ, ഗോപൻ കൽഹാര, ഉണ്ണി ബാനം, സന്ദീപ് ചന്ദ്രപ്പൻ, ലിജോ ലോനപ്പൻ, ഷാജി സുരേഷ്, ഹാഫിദ് സേട്ട്, ശ്രീദേവി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എം.കെ. ഷെജിനാണ് ചിത്രത്തിന്റെ പി.ആർ.ഒ.
