മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി റിലീസിനൊരുങ്ങുന്ന പേട്രിയറ്റിലെ ആദ്യ ഗാനം പുറത്ത്.

കുഞ്ചാക്കോ ബോബനും ദർശന രാജേന്ദ്രനുമാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.

മഹേഷ് നാരായണന്റെ സംവിധാനത്തിലെത്തുന്ന 'പേട്രിയറ്റ്' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.

"കാറ്റ് തൊട്ടപ്പോൾ" എന്ന വരികളോടെ ആരംഭിക്കുന്ന മനോഹരമായ വരികളോടെയുള്ള വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. സുഷിൻ ശ്യാം ഈണം പകർന്ന ഗാനത്തിന് വരികൾ രചിച്ചത് അൻവർ അലിയും ഗാനം ആലപിച്ചത് സായ് പ്രഭ, കപിൽ കപിലൻ എന്നിവരും ചേർന്നാണ്. ചിത്രത്തിലെ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കുഞ്ചാക്കോ ബോബനും ദർശന രാജേന്ദ്രനുമാണ് ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രം 2026 ഏപ്രിൽ 23 ന് ആഗോള റിലീസായി തീയേറ്ററുകളിൽ എത്തും. മമ്മൂട്ടി, മോഹൻലാൽ, എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രാജീവ് മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.



Aleenamol Aji

Aleenamol Aji

 

Journalist

Related Articles
Next Story