ഇനി അച്ഛൻ ശത്രു തന്നെ ;പേരിൽ നിന്ന് അച്ഛന്റെ പേര് എടുത്ത് മാറ്റി വിജയിയുടെ മകൻ ജേസൺ സഞ്ജയ്

യുടെ സിനിമകളായ 'വേട്ടൈക്കാരൻ', 'തെരി' എന്നിവയിൽ ബാലതാരങ്ങളായി ജേസണും സഹോദരി ദിവ്യ സാഷയും എത്തിയിട്ടുണ്ടെങ്കിലും, നിലവിൽ കുടുംബാംഗങ്ങൾക്കിടയിലുണ്ടായ ഈ മാറ്റം തമിഴ് സിനിമ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

തമിഴ് സൂപ്പർതാരം വിജയ്‌യും മകൻ ജേസൺ സഞ്ജയ്‌യും തമ്മിലുള്ള ബന്ധത്തിൽ വിള്ളലേറ്റെന്ന തരത്തിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാകുന്നു. ജേസൺ സഞ്ജയ് തന്റെ പേരിൽ നിന്നും അച്ഛന്റെ പേരിനെ സൂചിപ്പിക്കുന്ന 'വി' (V) എന്ന അക്ഷരം ഒഴിവാക്കി പകരം അമ്മ സംഗീതയുടെ പേരിനെ സൂചിപ്പിക്കുന്ന 'എസ്' (S) എന്നത് ചേർത്തുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സുന്ദീപ് കിഷനെ നായകനാക്കി 'സിഗ്മ' എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിനിടെയാണ് ജേസണിന്റെ ഈ നീക്കം ശ്രദ്ധിക്കപ്പെടുന്നത്. തന്റെ ഔദ്യോഗിക രേഖകളിലും ഒപ്പിലും താരം മാറ്റം വരുത്തിയതായാണ് സൂചന. നേരത്തെ ഇൻസ്റ്റാഗ്രാമിൽ അച്ഛനെ അൺഫോളോ ചെയ്തതും ഈ അഭ്യൂഹങ്ങൾക്ക് ബലം വർദ്ധിപ്പിക്കുന്നു.

എങ്കിലും ഈ വാർത്തകൾ വെറും അടിസ്ഥാനരഹിതമാണെന്ന് വാദിക്കുന്ന ഒരു വിഭാഗവും ആരാധകർക്കിടയിലുണ്ട്. വിജയ്‌യുടെ മുഴുവൻ പേര് ജോസഫ് വിജയ് ചന്ദ്രശേഖർ എന്നാണെന്നും, ഇതിൽ 'വിജയ്' എന്നത് മിഡിൽ നെയിം മാത്രമായതിനാൽ മക്കൾ അത് സർനെയിം ആയി ഉപയോഗിക്കണമെന്നില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതും കുടുംബപരമായ മറ്റ് കാരണങ്ങളുമാണ് ഇത്തരം വാർത്തകൾക്ക് പിന്നിലെന്നാണ് വിലയിരുത്തൽ. വിജയ്‌യുടെ സിനിമകളായ 'വേട്ടൈക്കാരൻ', 'തെരി' എന്നിവയിൽ ബാലതാരങ്ങളായി ജേസണും സഹോദരി ദിവ്യ സാഷയും എത്തിയിട്ടുണ്ടെങ്കിലും, നിലവിൽ കുടുംബാംഗങ്ങൾക്കിടയിലുണ്ടായ ഈ മാറ്റം തമിഴ് സിനിമ ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്

Related Articles
Next Story