അമ്മയുടെ ശബ്ദരേഖാ വിവാദം; രൂക്ഷമായ പ്രതികരണവുമായി രശ്മിക മന്ദാന. ആളുകൾക്ക് ഇത്രത്തോളം അധപതിക്കാൻ കഴിയുമോ? വ്യാജ പ്രചരണത്തിനെതിരെ നിയമനടപടിക്കൊരുങ്ങി താരം

തന്റെ അമ്മ സുമൻ മന്ദാനയുടേതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ശബ്ദരേഖയ്‌ക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് നടി രശ്മിക മന്ദാന. ആളുകൾക്ക് ഇത്രത്തോളം അധപതിക്കാൻ കഴിയുമോ എന്ന് ചോദിച്ച നടി, ഇത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. ഏകദേശം എട്ട് വർഷം മുമ്പുള്ള ഒരു സ്വകാര്യ സംഭാഷണത്തിന്റെ ഭാഗമാണ് ഇപ്പോൾ സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ എട്ട് വർഷമായി തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളെയും വ്യാജവാർത്തകളെയും ക്ഷമയോടെ നേരിട്ടുവെന്നും, എന്നാൽ ഇപ്പോൾ തന്റെ കുടുംബത്തെ ഇതിലേക്ക് വലിച്ചിഴക്കുന്നത് അംഗീകരിക്കാനാവില്ലെന്നും രശ്മിക ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.

നടി രക്ഷിത് ഷെട്ടിയുമായുള്ള മുൻകാല വിവാഹനിശ്ചയം മുടങ്ങിയതിനെക്കുറിച്ചും കുടുംബങ്ങൾക്കിടയിലുണ്ടായ തർക്കങ്ങളെക്കുറിച്ചും അമ്മ സംസാരിക്കുന്ന രീതിയിലുള്ള ക്ലിപ്പാണ് പ്രചരിക്കുന്നത്. തന്റെ വിവാഹത്തോടനുബന്ധിച്ച് തന്ത്രപൂർവ്വമാണ് ഈ പഴയ സംഭാഷണം പുറത്തുവിട്ടിരിക്കുന്നതെന്നും ഇത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും താരം ചൂണ്ടിക്കാട്ടി. ഈ ശബ്ദരേഖയോ അതുമായി ബന്ധപ്പെട്ട വാർത്തകളോ പങ്കുവെച്ച സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഇൻഫ്ലുവൻസർമാരും 24 മണിക്കൂറിനുള്ളിൽ അവ നീക്കം ചെയ്യണമെന്ന് രശ്മിക ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും താരം മുന്നറിയിപ്പ് നൽകി

Related Articles
Next Story