വീമാന താവളത്തിൽ വെച്ച് മാധ്യമ പ്രവർത്തകർ വിജയിയെ കുറിച്ച് ചോദിച്ചു ; മറുപടി നൽകാതെ ഒഴിഞ്ഞു മാറി തൃഷ

വിജയ്‌യൊപ്പമുള്ള യാത്രയെക്കുറിച്ചും ഉയരുന്ന ആരോപണങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾ കേട്ടഭാവം നടിക്കാതെ താരം നടന്നുനീങ്ങുന്ന വീഡിയോ ഇപ്പോൾ വൈറലാണ്.

തെന്നിന്ത്യൻ സൂപ്പർ താരം വിജയ്‌യും നടി തൃഷയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഗോസിപ്പുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും പുകയുന്നു. വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം ചെങ്കൽപേട്ട് കുടുംബ കോടതിയിൽ വിവാഹമോചന ഹർജി നൽകിയെന്ന വാർത്തകൾക്ക് പിന്നാലെ, നിർമാതാവ് കൽപാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹവിരുന്നിന് ഇരുവരും ഒരുമിച്ചെത്തിയത് വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്. ഇതിനിടെ ചെന്നൈ വിമാനത്താവളത്തിൽ വെച്ച് മാധ്യമപ്രവർത്തകർ ഈ വിവാദങ്ങളെക്കുറിച്ച് പ്രതികരണം തേടിയെങ്കിലും തൃഷ മറുപടി നൽകാൻ തയ്യാറായില്ല. വിജയ്‌യൊപ്പമുള്ള യാത്രയെക്കുറിച്ചും ഉയരുന്ന ആരോപണങ്ങളെക്കുറിച്ചുമുള്ള ചോദ്യങ്ങൾ കേട്ടഭാവം നടിക്കാതെ താരം നടന്നുനീങ്ങുന്ന വീഡിയോ ഇപ്പോൾ വൈറലാണ്. വിജയ്ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് സംഗീത തന്റെ ഹർജിയിൽ ആരോപിച്ചതായാണ് സൂചന. മുൻപ് 'ലിയോ' സിനിമയുടെ ആഘോഷ വേളയിൽ വിജയ് തൃഷയെ 'രാജകുമാരി' എന്ന് വിളിച്ചതും തൃഷ താരത്തോടുള്ള തന്റെ അടുപ്പം വെളിപ്പെടുത്തിയതും ഈ ചർച്ചകൾക്ക് ആക്കം കൂട്ടുന്നു. സംഗീത നൽകിയ ഹർജി ഏപ്രിൽ 20-ന് കോടതി പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Related Articles
Next Story