പേരിലെ അച്ഛനെ എടുത്ത് കളഞ്ഞാൽ മാത്രം പോര, അച്ഛന്റെ സ്വത്തും വേണ്ട എന്ന് വെക്കണം; വിജയിയുടെ മകന് എതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനം

തമിഴ് സൂപ്പർതാരം വിജയ്‌യുടെ കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങൾ ഒടുവിൽ പരസ്യമായ പോരിലേക്ക് നീങ്ങുന്നു എന്ന സൂചന നൽകിക്കൊണ്ട് മകൻ ജേസൺ സഞ്ജയ് സ്വീകരിച്ച നിലപാടുകൾ ആരാധകർക്കിടയിൽ വലിയ ചർച്ചയാകുന്നു. ഭാര്യ സംഗീത വിവാഹമോചന ഹർജി നൽകിയതിന് പിന്നാലെ, വിജയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പുറത്തുവരുന്നത്. ഒരു പ്രമുഖ നടിയുമായുള്ള വിജയ്‌യുടെ ബന്ധവും തന്നെയും മക്കളെയും താരം അവഗണിക്കുന്നു എന്നതുമാണ് സംഗീതയെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ പിതാവിനോടുള്ള കടുത്ത പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് ജേസൺ സഞ്ജയ് തന്റെ പേരിൽ നിന്നും വിജയ്‌യുടെ പേര് ഒഴിവാക്കി. 'ജേസൺ സഞ്ജയ് വി' എന്നതിന് പകരം അമ്മയുടെ പേര് സൂചിപ്പിക്കുന്ന 'എസ്' ചേർത്ത് 'ജേസൺ സഞ്ജയ് എസ്' എന്നാണ് താരം ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. നേരത്തെ ഇൻസ്റ്റഗ്രാമിൽ പിതാവിനെ അൺഫോളോ ചെയ്തതിന് പിന്നാലെയാണ് പേരുമാറ്റവും നടന്നത്.
വിജയ്ക്കെതിരെ ഉയരുന്ന നീക്കങ്ങളെ സാധാരണഗതിയിൽ സൈബർ ഇടങ്ങളിൽ ആരാധകർ നേരിടാറുണ്ടെങ്കിലും, ഇത്തവണ സ്വന്തം കുടുംബം തന്നെ രംഗത്തെത്തിയത് അവരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. എങ്കിലും സഞ്ജയ്‌ക്കെതിരെ പരിഹാസവുമായി ഒരു വിഭാഗം ആരാധകർ രംഗത്തെത്തിയിട്ടുണ്ട്. പിതാവിന്റെ പേര് വേണ്ടെങ്കിൽ അദ്ദേഹത്തിന്റെ സ്വത്തും പണവും വേണ്ടെന്ന് പറയാനുള്ള ആർജ്ജവം സഞ്ജയ് കാണിക്കണമെന്നാണ് ഇവരുടെ വാദം. എന്നാൽ ഇതിനെതിരെ ശക്തമായ മറുപടിയുമായി സഞ്ജയ് അനുകൂലികൾ രംഗത്തെത്തി. മക്കളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്നത് പിതാവിന്റെ കടമയാണെന്നും അത് ഔദാര്യമല്ലെന്നുമാണ് ഇവരുടെ പക്ഷം. അതേസമയം, ലണ്ടനിലെ അതിസമ്പന്ന കുടുംബാംഗമായ സംഗീതയ്ക്ക് ഏകദേശം 400 കോടിയോളം രൂപയുടെ ആസ്തിയുണ്ടെന്നും, സാമ്പത്തികമായി വിജയ്‌യെ ആശ്രയിക്കേണ്ട സാഹചര്യം മക്കൾക്കില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശ്രീലങ്കൻ തമിഴ് വംശജനായ സ്വർണലിംഗത്തിന്റെ മകളായ സംഗീത ലണ്ടനിലാണ് ജനിച്ചുവളർന്നത്
